റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു

കോഴിക്കോട്. മുക്കം കുറ്റിപ്പാലയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു. ഡ്രൈവര്‍ കാര്‍ നിര്‍ത്തി സമീപത്തെ കടയില്‍ സാധനം വാങ്ങാനായി ഇറങ്ങിയപ്പോഴാണ് തീ പടര്‍ന്നത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. മുക്കത്ത് നിന്നും ചേന്ദമംഗല്ലൂരിലേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്.

ഡ്രൈവര്‍ കാര്‍ നിര്‍ത്തി സമീപത്തെ കടയിലേക്ക് സാധനം വാങ്ങുവാന്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മലയമ്മ സ്വദേശി സതീഷ് ചുടലക്കണ്ടി എന്നയാളാണ് വാഹനം ഓടിച്ചത്. യുകെ സുരേഷ് എന്ന വ്യക്തിയുടെതാണ് കാര്‍. വിവരമറിഞ്ഞ് അഗ്നിരക്ഷ സേന സ്ഥലത്തെത്തികെമിക്കല്‍ ഫോം പമ്പ് ചെയ്ത് തീപിര്‍ണമായും അണച്ചതിനാല്‍ തീ തൊട്ട് അടുത്ത കടകളിലേക്ക് പടര്‍ന്നില്ല.