ആലപ്പുഴ ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

ആലപ്പുഴ. ദേശീയ പാതയിൽ ഹരിപ്പാട് മാധവ ജംക്ഷന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ഡ്രൈവർ ചാടി രക്ഷപ്പെട്ടു. കരുവാറ്റ സ്വദേശി അക്ഷയ് ആണ് കാർ ഓടിച്ചിരുന്നത്.

അഗ്‌നിരക്ഷാ സേന എത്തി തീ അണച്ചു. കരുവാറ്റയിൽ നിന്നു കായംകുളത്തെ വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോകുകയായിരുന്നു കാർ.