16 വയസുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം; 26 കാരിയായ അദ്ധ്യപികയ്ക്കെതിരെ ബലാത്സംഗത്തിന് കേസ്

ഒക‌്ലഹോമ : വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അദ്ധ്യപികയ്ക്കെതിരെ ബലാത്സംഗത്തിന് കേസ്.16 വയസുകാരനായ വിദ്യാര്‍ത്ഥിയുമായാണ് 26കാരിയായ അദ്ധ്യാപിക ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്.മാത്രമല്ല സാമൂഹ്യമാധ്യമത്തിലൂടെ വിദ്യാര്‍ത്ഥിക്ക് അദ്ധ്യാപിക തന്റെ നഗ്ന ചിത്രങ്ങള്‍ അയച്ചതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ലഹോമയിലെ സ്കൂളിലെ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ അദ്ധ്യാപികയായ ആന്‍ഡി ലാന്‍ഡിസ് എന്ന യുവതിക്കെതിരെയാണ് കേസ്.

ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നവംബര്‍ പകുതിയോടെ ഇവര്‍ ജോലിയില്‍ നിന്ന് രാജി വച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവരെ കാഡോ കൗണ്ടി കോടതിയില്‍ ഹാജരാക്കിയത്. . ഹൈസ്‌ക്കൂളിലെ പതിനാറുകാരനായ വിദ്യാര്‍ത്ഥിയുമായി ലാന്റ്‌സ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി സ്‌കൂള്‍ സൂപ്രണ്ട് എറിക് സ്മിത്ത് ആണ് പൊലീസിനെ അറിയിച്ചത്. അധ്യാപികയുടെ നഗ്‌നഫോട്ടോ വിദ്യാര്‍ത്ഥി സ്‌കൂളില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ഫോട്ടോയെക്കുറിച്ച്‌ ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ത്ഥിയും അദ്ധ്യാപികയും ആരോപണങ്ങള്‍ ആദ്യം നിഷേധിച്ചെങ്കിലും വിദ്യാര്‍ത്ഥിയുമായി തനിക്ക് ബന്ധമുണ്ടെന്നും ലൈംഗികബന്ധത്തില്‍ ഏര്‍പെട്ടിട്ടുണ്ടെന്നും പിന്നീട് അദ്ധ്യാപിക സമ്മതിക്കുകയായിരുന്നു.പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി രണ്ടു മൂന്നു തവണ ലൈംഗികബന്ധത്തില്‍ ഏര്‍പെട്ടതായും ലാന്‍ഡിസ് സമ്മതിച്ചു. അതേസമയം, ആണ്‍കുട്ടി ലാന്റ്‌സിന്റെ ക്ലാസിലെ വിദ്യാര്‍ത്ഥിയല്ലെന്ന് സൂപ്രണ്ട് പറഞ്ഞു.