മദനിയെ വിമർശിച്ചു ലസിത പാലക്കലിനെതിരെ കേസ്, അയാൾ കുറ്റക്കാരനല്ലെന്ന് ഒരു കോടതിയും ഇത് വരെ പറഞ്ഞിട്ടില്ല ലസിത പാലക്കൽ

കൊച്ചി. അബ്ദുന്നാസര്‍ മദനിയെ വിമര്‍ശിച്ചതിന്റെ പേരില്‍ യുവമോര്‍ച്ച മുന്‍ നേതാവ് ലസിത പാലക്കലിനെതിരെ കേസ് എടുത്തു. പിഡിപി എറണാകുളം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് വാഴക്കാലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃക്കാക്കര പോലീസാണ് കേസ് എടുത്തത്.

അതേസമയം കേസെടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി ലസിത പാലക്കല്‍ രംഗത്തെത്തി. മദനി ശരിക്കും ആരാ ഈ സൂഫിയ മദനിയും ആരാ ഇങ്ങള്‍ക്ക് അറിയാമോ ? അയാള്‍ കുറ്റക്കാരനല്ല എന്ന് ഒരു കോടതിയും ഇത് വരെ പറഞ്ഞ് കേട്ടിട്ടില്ല പിന്നെ കുറ്റക്കാരനായ ഒരാള പറ്റി സംശയം പറഞ്ഞാല്‍ കേരള പോലീസ് കേസ് എടുക്കുമൊ ന്താ ല്ലെ നടക്കട്ടെ നടക്കട്ടെ എന്നാണ് ലസിത ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കളമശേരി സ്‌ഫോടനത്തിന് പിന്നാലെ ലസിത സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രതികരണമാണ് പരാതിക്ക് കാരണം. കേരള പോലീസ് ആക്ട് 120, ഐപിസി 153 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. മദനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്നാണ് പരാതി.