ശാരീരിക മാനസിക പീഡനങ്ങള്‍, രേഷ്മയുടെ പരാതിയില്‍ രജിത് കുമാറിനെതിരെ കേസെടുത്തു

മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് ഷോയിലൂടെ ഏറ്റവും ആരാധകരെ സ്വന്തമാക്കിയത് രജിത് കുമാര്‍ ആയിരുന്നു.ഷോയ്ക്ക് ഇടയില്‍ മറ്റൊരു മത്സരാര്‍ത്ഥി ആയിരുന്ന രേഷ്മയെ ആക്രമിക്കുകയും കണ്ണില്‍ മുളകുപൊടി തേക്കുകയും ചെയ്ത സംഭവത്തില്‍ രജിത് കുമാറിന് എതിരെ പോലീസ് കേസ് എടുത്തിരിക്കുകയാണ്.ഷോയ്ക്ക് ഇടയിലും ഷോയ്ക്ക് ശേഷവും രജിത് കുമാര്‍ തനിക്ക് നേരെ നടത്തി വരുന്ന ശാരീരിക മാനസിക പീഡനങ്ങളില്‍ നടപടി സ്വീകരിക്കണമെനന്ന് ആവശ്യപ്പെട്ട് രേഷ്മ പരാതി നല്‍കിയിരുന്നു.ഈ പരാതി പ്രകാരം നോര്‍ട്ട് പറവൂര്‍ പോലീസ് കേസെടുത്തിരിക്കുകയാണ്.

ഒരു സ്ത്രീയെന്ന നിലയില്‍ തന്റെ അഭിമാനത്തെ മുറിവേല്‍പ്പിക്കുന്നതും സ്വഭാവത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ളതുമായ നിരവധി പ്രസ്താവനകളിലൂടെ വ്യക്തിപരമായി രജിത് കുമാര്‍ ആക്രമിച്ചിരുന്നുവെന്ന് രേഷ്മ പറയുന്നു.ഷോയുടെ ഭാഗമായി നടന്ന ഒരു ടാസ്‌കിനിടെ രജിത്കുമാര്‍ ശാരീരികമായി ആക്രമിച്ചു.കണ്ണുകളില്‍ മുളക് തേച്ചത് കരുതിക്കൂട്ടി,ഷോയില്‍ നിന്ന് പുറത്തായ ശേഷവും പല വേദികളിലും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് സംസാരിച്ചു.ടാസ്‌കിനിടയില്‍ മുളക് തേച്ചത് കോര്‍ണിയയില്‍ മുറിവുണ്ടാകുകയും കാഴ്ചശക്തിയെ ബാധിക്കുകയും ചെയ്തു.രജിത് കുമാറിന്റെ ഫാന്‍സില്‍ നിന്നും മോശമായ ആക്രമണങ്ങളുണ്ടായെന്നും രേഷ്മ പരാതിയില്‍ പറയുന്നു.അതേസമയം പ്രശ്‌നങ്ങളെ നിയമപരമായി നേരിടുമെന്നാണ് രജിത് കുമാറും പറയുന്നത്.കുറച്ചുദിവസങ്ങളായി പലതും കേള്‍ക്കുന്നു.ഞാന്‍ അറിയാതെ തന്നെ തെറ്റ് ചെയ്യാതെ തന്നെ പലവിധ ചതിക്കുഴികളും വരുന്നു.എയര്‍പോര്‍ട്ടില്‍ ഞാന്‍ പോലും മനസാ വാചാ അറിയാതെയാണ് നടന്ന സംഭവത്തില്‍ എനിക്കെതിരെ കേസ് ചാര്‍ജ് ചെയ്തത്.മാത്രമല്ല ഞാന്‍ തെറ്റ് ചെയ്യാതെ എന്റെ പാസ്‌പോര്‍ട്ട് റദ്ദ് ചെയ്ത സംഭവം വരെ ഉണ്ടായി.നിരവധി പുരസ്‌കാരങ്ങള്‍ വാങ്ങിച്ച,സാമൂഹിക പ്രവര്‍ത്തകന്‍ ആയിട്ടും എനിക്കെതിരെ അപവാദപ്രചാരണങ്ങള്‍ ആണ് ഇപ്പോഴും നടത്തുന്നത്.”ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളെ നിയമപരമായി നേരിടാന്‍ തന്നെയാണ് എന്റെ തീരുമാനം.ഞാന്‍ എന്റെ വക്കീല്‍ വിനീത് കുമാറുമായി സംസാരിച്ചിട്ടുണ്ട്.അദ്ദേഹം വളരെ പ്രഗത്ഭനായ ഒരു വക്കീല്‍ ആണ്.അദ്ദേഹമാണ് ആറ്റിങ്ങല്‍ കൊലപാതക കേസ് ഉള്‍പ്പെടെ കൈകാര്യം ചെയ്തത്.എന്റെ പേര് പലരുടെയും,പല വിഭാഗങ്ങളുടെയും ഒപ്പം ചേര്‍ത്തുവച്ചുകൊണ്ടാണ് ഇപ്പോള്‍ അപമാനിക്കുന്നത്.ഞാന്‍ അറിയാത്ത പല കാര്യങ്ങളും ചേര്‍ത്തുവച്ചുകൊണ്ട് പ്രചരിപ്പിക്കുന്ന ആളുകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് നിയമപരമായി മുന്‍പോട്ട് പോകാന്‍ ആണ് തീരുമാനം’,രജിത് കുമാര്‍ പറയുന്നു.