പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യില്ല- സുപ്രീം കോടതി,മുസ്ളീം ലീഗിനും തിരിച്ചടി

ന്യൂഡല്‍ഹി. സിഎഎ സ്‌റ്റേ ചെയ്യാത സുപ്രീം കോടതി. മറുപടി നല്‍കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് മൂന്ന് ആഴ്ചത്തെ സമയം കൊടുത്തു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി നടപടി.

പൗരത്വ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ താണു കേണു പറഞ്ഞ മുതിർന്ന അഭിഭാഷകരായ കപിൽ സിബലും ഇന്ദിര ജയ്‌സിംഗും ആ അഭ്യർത്ഥനകളുടെ എല്ലാം മുനകൾ ഒടിഞ്ഞു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത സർക്കാരിനായി ഹാജരായി.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരാണ് കേസ് പരിഗണിച്ചത്. ഹർജിക്കാരിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗും പ്രതിപക്ഷ നേതാക്കളായ കോൺഗ്രസിൻ്റെ ജയറാം രമേശും തൃണമൂലിൻ്റെ മഹുവ മൊയ്ത്രയും ഉൾപ്പെടുന്നു.

കേരളത്തിലെ മുസ്ളീം ലീഗിനും കിട്ടിയ കനത്ത പ്രഹരമാണിത്. പൗരത്വ നിയമം നടപ്പാക്കില്ല എന്ന് കേരള സർക്കാർ വീരവാദം മുഴക്കി എങ്കിലും സുപ്രീം കോടതിയിൽ പിണറായി സർക്കാർ ഒരക്ഷരം ഉരിയാടിയില്ല. കേരളം പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പറയാൻ നട്ടെല്ല് ഇല്ലാതെ പോയി പിണറായി സർക്കാരിനു. വിവേചനപരവും മുസ്ലീം സമുദായത്തിൻ്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് ആരോപിച്ച് സിഎഎ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതും കോടതി തള്ളി.

ആരുടെയും പൗരത്വം റദ്ദാക്കില്ലെന്നും ഹര്‍ജികള്‍ മുന്‍വിദിയോടെയാണെന്നും കേന്ദ്രം വാദിച്ചു. ഹര്‍ജികള്‍ ഏപ്രില്‍ 9ന് വീണ്ടും പരിഗണിക്കും. കേന്ദ്രസര്‍ക്കാരിന് സമയം ചോദിക്കാന്‍ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം നാല് വര്‍ഷത്തിന് ശേഷമാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയതെന്നും സിഎഎ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിക്കാരില്‍ ഒരാളായ മുസ്ലീം ലീഗ് ആവശ്യപ്പെട്ടു.

2019ലാണ് നിയമം പാസായതെന്നും അന്ന് ഇത് നടപ്പാക്കാന്‍ ഉദ്ദേശിച്ചുളള ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തിരുന്നില്ലെന്നും അതുകൊണ്ട് കോട തി സ്‌റ്റേ നല്‍കതിരുന്നതെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരക്കിട്ട് സിഎഎ നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ നടപടി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും കപില്‍ സിബല്‍ പറഞ്ഞു.

അതേസമയം സിഎഎ മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നുവെന്നും മതപരമായ വേര്‍തിരിവ് കാണുക്കുന്നത് ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. സിഎഎയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ സംസ്ഥാനം കേരളമാണ്. ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതയ്ക്കുള്ള അവകാശത്തിന് വിരുദ്ധമാണ് സിഎഎ എന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം ഹര്‍ജി ഫയല്‍ ചെയ്യത്.