ഗോഹത്യാ നിരോധിക്കാൻ കേന്ദ്ര സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം- അലഹബാദ് ഹൈക്കോടതി

അലഹബാദ്. ഗോഹത്യ നിരോധിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കരുതുന്നതായി അലഹബാദ് ഹൈക്കോടതി. ഹിന്ദുമതത്തില്‍ പശുവിനെ പുണ്യമായും ദൈവികമായും പ്രകൃതിയുടെ ദാനശീലത്തേയും പ്രതിിധാനം ചെയ്യുന്നു. അതിനാല്‍ പശുക്കള്‍ സംരക്ഷിക്കപ്പെടണം. പശുക്കളെ സംരക്ഷിത ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ജസ്റ്റിസ് ഷമിം അഹമ്മദിന്റെ ബെഞ്ച് പറഞ്ഞു.

പശുവിനെ കൊല്ലുന്നവര്‍ ശരീരത്തില്‍ രോമം ഉള്ളിടത്തോളം കാലം നരകത്തില്‍ പോകുമെന്നും കോടതി പറഞ്ഞു. രാജ്യത്ത് പശുവിനെ ആദരിക്കുന്ന രീതിക്ക് വേദകാലഘട്ടത്തോളം പഴക്കമുണ്ട്. ഹിന്ദുമതത്തിലെ ദൈവങ്ങളും പശുക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹിന്ദുമതത്തില്‍ പശു ഏറ്റവും വിശുദ്ധമാണെന്നും വിധിയില്‍ കോടി പറയുന്നു.

മുഹമ്മദ് അബ്ദുള്‍ ഖാലിക് തനിക്കെതിരായ ക്രമിനല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ഹര്‍ജി കോടതി തള്ളി. സിആര്‍പിസി വകുപ്പ് 482 പ്രകാരം തനിക്കെതിരായ കേസ് തള്ളണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഉത്തരപ്രദേശ് ഗോഹത്യാനിരോധന നിയമം 1995ലെ നിയമപ്രകാരം കേസ് നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു.