ഈ വർഷം അവസാനം എന്തായാലും വിവാഹം കാണും- ചന്ദ്ര ലക്ഷ്മൺ

എല്ലാം കൊണ്ടും കറക്ടായി എന്ന് തോന്നിയത് കൊണ്ടാണ് ഞങ്ങൾ വിവാഹത്തിന് ഓക്കെ പറഞ്ഞതെന്ന് ചന്ദ്രലക്ഷ്മൺ. ഇപ്പോളിതാ വിവാഹ വിശേഷങ്ങൾ തുറന്നുപറയുകയാണ് താരം. കല്യാണത്തിന് രണ്ട് മാസം ഞങ്ങൾ ടൈം എടുത്തിട്ടുണ്ട്. ഈ കൊല്ലം അവസാനം എന്തായാലും കാണും. നവംബറിലോ ഡിസംബറിലോ ആണ് വിവാഹം നടത്താൻ മനസിൽ വിചാരിച്ചിരിക്കുന്നത്. അതൊക്കെ മാതാപിതാക്കൾ തമ്മിലാണ് തീരുമാനിക്കുന്നത്. സീരിയലിലെ ഇഷ്ട കഥാപാത്രങ്ങൾ ഒന്നിക്കുന്നെന്നറിഞ്ഞപ്പോൾ ആരാധകർക്ക് സന്തോഷമായിരുന്നു.

ഇപ്പോഴും ഞങ്ങൾക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല. ചന്ദ്രയും ടോഷും സിംഗിളായിട്ടാണ് കഴിയുന്നതെങ്കിൽ നിങ്ങൾ തീർച്ചയായും ഒന്നിക്കണമെന്നാണ് കുറേ പേർ പറഞ്ഞിരുന്നത്. എവിടെയോ ഒരു കെമിസ്ട്രി ഞങ്ങൾക്കുണ്ടെന്ന് തോന്നിയിട്ടുണ്ട്. അതൊരു ദൈവീകമായ കാര്യമായിട്ടാണ് കരുതുന്നത്. പ്രേക്ഷകർ ഞങ്ങളെ ആ രീതിയിൽ സ്വീകരിച്ചു. യഥാർഥത്തിൽ നടക്കുമ്പോൾ ഞങ്ങളെ പോലെ അവരും സന്തോഷത്തിലാണ്.

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ചന്ദ്ര ലക്ഷ്മൺ. ചില സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. സീരയലിൽ നിന്നും ബ്രേക്ക് എടുത്ത് അത്ര സജീവമല്ലായിരുന്ന സമയത്തും സോഷ്യൽ മീഡിയകളിലൂടെ ചന്ദ്ര തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇപ്പോൾ വീണ്ടും മിനിസ്‌ക്രീനിൽ സജീവമാവുകയാണ് ചന്ദ്ര ലക്ഷ്മൺ.