ചന്ദ്രനിൽ പ്രകമ്പനം, നിർണായക വിവരങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ

ചന്ദ്രനിൽ പ്രകമ്പനങ്ങളും ഉണ്ട്. ഏറ്റവും സുപ്രധാനവും നിർണായക വിവരം കൂടി കൈമാറിയിരിക്കുകയാണ് വിക്രം ലാൻഡർ. ഉപഗ്രഹത്തിൽ പ്രകമ്പനങ്ങൾ ഉള്ളതായാണ് ചാന്ദ്രദൗത്യത്തിലെ പുതിയ കണ്ടെത്തൽ. ലാൻഡറിലെ ഇൽസ എന്ന പേ ലോഡാണ് പ്രകമ്പനങ്ങൾ തിരിച്ചറിഞ്ഞത്. സ്വാഭാവികവും അല്ലാത്തതുമായ ഭൂചലനങ്ങൾ മൂലമുണ്ടാകുന്ന പ്രകമ്പനങ്ങൾ, ആഘാതം എന്നിവ പഠിക്കാൻ സഹായിക്കുന്ന ഉപകരണമാണ് ചന്ദ്രയാൻ 3ന്റെ ലാൻഡറിന്റെ ഭാഗമായ ‘ഇൽസ’.

ഓഗസ്റ്റ് 26നാണ് ഇൽസ പ്രകമ്പനം സംബന്ധിച്ച വിവരം ഐഎസ്ആർഒയ്ക്ക് കൈമാറിയത്.അതേസമയം ദിനംപ്രതി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നിന്നുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ചന്ദ്രോപരിതലത്തിൽ സൾഫർ സാന്നിദ്ധ്യമുള്ളതായി ഐഎസ്ആർഒ അറിയിച്ചിരുന്നു. പ്രഗ്യാൻ റോവറിലുള്ള ലേസർ ഇൻഡ്യൂസ്‌ഡ് ബ്രേക്ക്ഡൗൺ സ്‌പെക്‌ട്രോസ്‌കോപ് എന്ന ഉപകരണം വഴി നടത്തിയ പരീക്ഷണത്തിലാണ് സൾഫർ സാന്നിദ്ധ്യം ഉറപ്പിച്ചത്. സൾഫറിനൊപ്പം അലുമിനിയം, കാൽഷ്യം, ഫെറോസ്, ക്രോമിയം,ടൈറ്റാനിയം, മാംഗനീസ്,സിലിക്കൺ, ഓക്‌സിജൻ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

ഹൈഡ്രജന് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നതായും എക്സ് പ്ളാറ്റ്ഫോമിലൂടെ ഐഎസ്‌ആർഒ അറിയിച്ചു.സ്വയം വിലയിരുത്തിയും റോവറിൽ നിന്ന് വിവരങ്ങളും റേഡിയോ തരംഗങ്ങളായി ബംഗളൂരുവിൽ ഡീപ് സ്‌പേസ് നെറ്റ്‌വർക്ക് ആന്റിനയിലേക്ക് വിക്രം ലാൻഡർ കൈമാറുന്നുണ്ട്. ഈ വിവരങ്ങൾ ബംഗളൂരുവിൽ തന്നെയുള്ള ഇസ്‌ട്രാക് കൺട്രോൾ സ്‌റ്റേഷനിൽ പഠനവിശകലനങ്ങൾക്ക് വിധേയമാക്കും. ചന്ദ്രയാൻ 2ന്റെ ഓർബിറ്ററും നാസ, യൂറോപ്യൻ സ്‌പേസ് ഏജൻസി എന്നിവരുടെ കേന്ദ്രങ്ങളും ആശയവിനിമയത്തിന് സഹായമായുണ്ട്.

അതേ സമയം കഴിഞ്ഞ ​ദിവസമാണ് കഴിഞ്ഞ ദിവസം ചന്ദ്രനിൽ അപ്രതീക്ഷിതമായി സൾഫർ സാന്നിധ്യവും കണ്ടെത്തിയത് റിപ്പോർട്ട് ചെയ്യതത്. ഓക്സിജൻ ഉൾപ്പെടെയുള്ള മറ്റു മൂലകങ്ങളെയും കണ്ടെത്തിയതോടെ ഹൈഡ്രജൻ സാന്നിധ്യം ഉണ്ടോയെന്നു കണ്ടെത്തുകയാണ് അടുത്ത ലക്ഷ്യം. ഹൈഡ്രജനും ഓക്സിജനും ഉണ്ടെങ്കിൽ ആ മൂലകങ്ങൾ ചേരുന്ന ജലത്തിന്റെ സാന്നിധ്യവും ഉറപ്പിക്കാനാകും.ചന്ദ്രയാൻ 3ലെ പ്രഗ്യാൻ റോവറിലുള്ള ലേസർ–ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്പെക്ട്രോസ്കോപി (ലിബ്സ്) എന്ന പഠനോപകരണമാണ് (പേലോഡ്) ലേസർ കിരണങ്ങൾ ഉപയോഗിച്ചു മൂലകങ്ങളെ വേർതിരിച്ചു മനസ്സിലാക്കിയത്.

ചന്ദ്രനിൽ ഇറങ്ങിയുള്ള പരിശോധനയിലൂടെയല്ലാതെ ഓർബിറ്ററിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് സൾഫറിന്റെ സാന്നിധ്യം കണ്ടെത്തുക പ്രയാസമാണെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം അറിയിച്ചു. സൾഫറിനു പുറമേ അലുമിനിയം, കാൽസ്യം, ഇരുമ്പ്, ക്രോമിയം, ടൈറ്റാനിയം എന്നിവയും ചന്ദ്രനിൽ കണ്ടെത്തിയിട്ടുണ്ട്. തുടർന്നുള്ള പഠനത്തിലൂടെയാണ് മാംഗനീസ്, സിലിക്കൺ, ഓക്സിജൻ എന്നിവയെയും കണ്ടെത്തിയത്. തീവ്രമായ ലേസർ തരംഗങ്ങൾ ഉപയോഗിച്ചാണ് ലിബ്സ് പഠനം നടത്തിയത്. ലേസറിന്റെ തീവ്ര കിരണങ്ങൾ പാറയിലോ മണ്ണിലോ കേന്ദ്രീകരിക്കുമ്പോൾ പ്ലാസ്മ എന്ന അവസ്ഥയിലേക്ക് അവയെത്തും.

അതിൽനിന്നു തിരികെയെത്തുന്ന കിരണങ്ങളുടെ തരംഗ ദൈർഘ്യത്തിന്റെ സ്വഭാവം ചാർജ് കപ്പിൾഡ് ഉപകരണങ്ങൾ ഉപയോഗിച്ചു പരിശോധിച്ചാണു മൂലകങ്ങളെ തിരിച്ചറിയുന്നത്.സൾഫറിന്റെ കണ്ടെത്തലിന് വളരെ പ്രാധാന്യമുണ്ടെന്നു വിദഗ്ധർ പറയുന്നു. സാധാരണയായി അഗ്നിപർവത സ്ഫോടനങ്ങളിലൂടെയും ലാവാ പ്രവാഹങ്ങളിലൂടെയുമാണു ഗ്രഹങ്ങളുടെ ഉള്ളിലുള്ള സൾഫർ മൂലകം പുറത്തെത്തുന്നത്. ചന്ദ്രനിൽ ഒരുകാലത്ത് അഗ്നിപർവത സ്ഫോടനങ്ങൾ ഉണ്ടായിരുന്നതായി നേരത്തേ കണ്ടെത്തിയിട്ടുണ്ട്. അവയുടെ സൂചനയിലേക്ക് ഈ കണ്ടെത്തൽ നയിക്കുമോയെന്നും ശാസ്ത്രലോകം നിരീക്ഷിക്കുന്നു.അതോടൊപ്പം ചന്ദ്രനിൽ ഇറങ്ങിയ വിക്രം ലാൻഡറിന്റെ വ്യക്തമായ ചിത്രം റോവർ പകർത്തി