ചന്ദ്രയാൻ 3 ഭൂമിയോട് വിജയകരമായി വിട പറഞ്ഞു, ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് യാത്ര തുടങ്ങി

ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 3 ബഹിരാകാശ പേടകം ഭൂമിയേ വലം വയ്ക്കുന്ന നിർണ്ണായകമായ ദൗത്യം വിജയകരമായി പൂർത്തിയാക്കി. ഭൂമിയേ 5 വട്ടം വലം വയ്ച്ച് വീണ്ടും ബഹിരാകാശ പേടകം ചന്ദ്രനേ ലക്ഷ്യമാക്കി കുതിക്കാൻ തുടങ്ങി. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും വിട പറഞ്ഞ് ഇനി ചന്ദ്രന്റെ ആകർഷക മണ്ഢലത്തിലേക്ക് ഇന്ത്യൻ ബഹിരാകാശ പേടകം ചന്ദ്രയാൻ 3 കുതിക്കാൻ തുടങ്ങി. ഇതുവരെയുള്ള ഘട്ടങ്ങളുടെ വിജയകരമായ പൂർത്തിയാക്കൽ കൂടി ആയിരുന്നു ചൊവ്വാഴ്ച്ച ഉണ്ടായത്.ഭൂമിയുടെ ഭ്രമണ പഥത്തിൽ നിന്നും കാന്തിക വലയത്തിൽ നിന്നും പരിപൂർണ്ണമായി ചന്ദ്രയാൻ 3 വിടപറഞ്ഞു. അടുത്ത ഘട്ടം ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള പാതയിലേക്ക് മാറുക എന്നതാണ്, അവിടെ ചന്ദ്രന്റെ ഗുരുത്വാകർഷണം ചന്ദ്രനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വലിച്ചിടും. തുടർന്ന് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് ആണ് ആത്യന്തിക ലക്ഷ്യം

ബംഗളൂരുവിലെ ISRO-യിൽ നിന്ന് ഭ്രമണപഥം ഉയർത്തുന്ന ജോലികൾ വിജയകരമായി തന്നെ പൂർത്തിയാക്കി എന്ന സന്തോഷ വാർത്തയും വന്നു കഴിഞ്ഞു.പേടകം 127609 കിലോമീറ്റർ x 236 കിലോമീറ്റർ ഭ്രമണപഥത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ട്വീറ്റ് ചെയ്തു.

അടുത്ത ഫയറിംഗ്, ട്രാൻസ്‌ലൂണാർ ഇൻജക്ഷൻ അതായത് ഇന്ധന ജ്വലനം നടത്തുക ഓഗസ്റ്റ് 1 ന് അർദ്ധരാത്രി 12 നും പുലർച്ചെ 1 മണിക്കും ഇടയിൽ ആയിരിക്കും എന്നും ഐ എസ് ആർ ഒ പറഞ്ഞു. ഈ ഇന്ധന ജ്വലനത്തിൽ ചന്ദ്രന്റെ ഭ്രമന പഥത്തിലേക്ക് പേടകം ഇടിച്ചുകയറും.