വിവാദങ്ങളിൽ പതറിയില്ല, ജീവിതം ഹാപ്പിയായി മുന്നോട്ടു പോകുന്നു- ചെമ്പൻ വിനോദ്

കെളവൻ കൊച്ചു പെൺകുട്ടിയേ കെട്ടി എന്നും ഒക്കെയുള്ള മോശം അഭിപ്രായങ്ങൾ ഒരിക്കലും ചെമ്പനേ നിരാശനാക്കിയില്ല.. അടുത്തിടെ രണ്ടാമതും വിവാഹിതനായ താരമാണ് ചെമ്പൻ വിനോദ് ജോസ്. ചെറുപ്പക്കാരിയായ പെണ്ണിനെ വിവാഹം ചെയ്തതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ താരം നേരിട്ടിരുന്നു. കോട്ടയം സ്വദേശിയും സൈക്കോളജിസ്‌റ്റുമായ മറിയം തോമസിനെയാണ് വിവാഹം ചെയ്തത്. ലോക്ക് ഡൗൺ ചട്ടങ്ങൾ അനുസരിച്ചുള്ള ലളിതമായ വിവാഹമായിരുന്നു ചെമ്പൻ വിനോദിന്റേത്. വിവഹശേഷമുള്ള ജീവിതത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം.

എന്റെ പേരിലുള്ള വിവദങ്ങളിൽ ഞാൻ പതറിയില്ല. ജീവിതം വളരെ ഹാപ്പിയായി പോകുന്നു. ഞാനൊരു പ്രശ്‌നക്കാരനാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. അതിന് കാരണം എന്റെ രൂപമാകാം. എന്നാൽ ജീവിതത്തിൽ എന്നെ മുന്നോട്ട്ക നയിച്ചത് ഇതാണ്. കറുപ്പ് നിറം, കാണാൻ അത്ര പോര, എന്നൊക്കെയുള്ള തോന്നലാണ് ജീവിതത്തിൽ ഒരുപാട് മുന്നേറണമെന്ന ആഗ്രഹം ഉണ്ടാക്കിയത്.

എന്നെ കാണാൻ വേണ്ടി തിയറ്ററുകളിൽ ആളുകൾ ഇടിച്ച് കയറുമെന്ന വിശ്വാസം എനിക്കില്ല. കഥാപാത്രം നല്ലതാണോ അഭിനയ സാധ്യത നിറഞ്ഞതാണോ എന്നേ നോക്കാറുള്ളു. സിനിമയിൽ കേന്ദ്രകഥാപാത്രം മാത്രമേ ചെയ്യൂ എന്ന പിടിവാശിയൊന്നുമില്ലെന്നും ചെമ്പൻ പറഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരിയുമായി പതിനഞ്ച് വയസ് മുതൽ സൗഹൃദമുണ്ട്. ലിജോയുടെ അമ്മയുടെ ചേച്ചിയുടെ വീട് അങ്കമാലിയിൽ എന്റെ വീടിന്റെ അടുത്താണ്. അതിനാൽ തന്നെ അവന്റെ എല്ലാ സിനിമകളിലും ഞാൻ ഉണ്ട് അതിലഭിനയിക്കുന്നത് എനിക്ക് സന്തോഷമാണ് താനും.