ഹാപ്പി ബർത്ത് ഡേ മൈ ലവ്, ഭാര്യക്ക് പിറന്നാൾ ആശംസകൾ നേർന്ന് ചെമ്പൻ വിനോദ്

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ചെമ്പൻ വിനോദ് ജോസ്. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ കടന്നു കൂടിയ താരമാണ് അദ്ദേഹം.അഭിനയത്തിന് പുറമെ നിർമ്മാതാവായും തിരക്കഥാകൃത്തായും ചെമ്പൻ വിനോദ് ജോസ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നായകൻ എന്ന ചിത്രത്തിലൂടെയായിരുന്നു ചെമ്പൻ വിനോദ് അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കോമഡി വേഷങ്ങളും സ്വഭാവിക കഥാപാത്രങ്ങളും വില്ലൻ വേഷങ്ങളും എല്ലാം തന്റെ കൈകളിൽ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു.

ഇപ്പോളിതാ ഭാര്യ മറിയം തോമസിന് പിറന്നാൾ ആശംസകൾനേർന്നിരിക്കുകയാണ് താരം. ‘ഹാപ്പി ബർത് ഡേ മൈ ലവ്’ എന്നായിരുന്നു മറിയത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ ചെമ്പൻ കുറിച്ചത്. നൈല ഉഷ, സുധി കോപ്പ, ജിനു ജോസ്, ആർജെ മിഥുൻ, ആൻസൺ പോൾ തുടങ്ങി നിരവധിപ്പേരാണ് മറിയത്തിന് ആശംസകൾ നേർന്നെത്തിയത്.

2020ലാണ് താരം രണ്ടാമതും വിവാ​ഹിതനായത്. അന്ന് അത് വലിയ മാധ്യമ ശ്രദ്ധ നേടിയ ഒന്നായിരുന്നു. കോട്ടയം സ്വദേശിനിയായ മറിയം തോമസിനെയാണ് ചെമ്പൻ വിനോദ് വിവാ​ഹം ചെയ്തത്. അന്ന് ചെമ്പൻ വിനോദിന്റെ രണ്ടാം വിവാ​ഹം എന്നതിന്റെ പേരിൽ മാത്രമല്ല വിനോദും ഭാര്യ മറിയവും തമ്മിലുള്ള പതിനെട്ട് വയസ് പ്രായ വ്യത്യാസവുമാണ് ഇരുവരുടേയും വിവാ​ഹം വാർത്തകളിൽ നിറയാൻ കാരണമായത്.