വിവാഹ ശേഷമുള്ള ആദ്യ സന്തോഷത്തെക്കുറിച്ച് ചെമ്പൻ വിനോദ്

അടുത്തിടെ രണ്ടാമതും വിവാഹിതനായ താരമാണ് ചെമ്പൻ വിനോദ് ജോസ്. ചെറുപ്പക്കാരിയായ പെണ്ണിനെ വിവാഹം ചെയ്തതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ താരം നേരിട്ടിരുന്നു. കോട്ടയം സ്വദേശിയും സൈക്കോളജിസ്‌റ്റുമായ മറിയം തോമസിനെയാണ് വിവാഹം ചെയ്തത്. ലോക്ക് ഡൗൺ ചട്ടങ്ങൾ അനുസരിച്ചുള്ള ലളിതമായ വിവാഹമായിരുന്നു ചെമ്പൻ വിനോദിന്റേത്. ഇപ്പോളിതാ വിവാഹ ശേഷം ജീവിതത്തിൽ ലഭിച്ച പുതിയ സന്തോഷത്തെക്കുറിച്ച് തുറന്നുപറയുകയാണ്. പുതിയ വീട് സ്വന്തമാക്കിയെന്നാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ താരം പറയുന്നത്.

പുതിയ വീട്ടിൽ നിന്നും നോക്കിയാൽ കാണുന്ന വ്യൂ ഇങ്ങനെയാണെന്ന് പറഞ്ഞായിരുന്നു താരം വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനകം തന്നെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് കീഴിൽ കമന്റുകളുമായെത്തിയിട്ടുള്ളത്. വിനയ് ഫോർട്ട്, ടൊവിനോ തോമസ്, മാളവിക മേനോൻ, സുധി കോപ്പ തുടങ്ങി നിരവധി പേരാണ് ചെമ്പന്റെ പുതിയ വീഡിയോയ്ക്ക് കീഴിൽ സ്‌നേഹം അറിയിച്ച് എത്തിയിട്ടുള്ളത്.

 

View this post on Instagram

 

New view ???? new HOME ✌️✌️

A post shared by Chemban Vinod Jose (@chembanvinod) on

മലയാള സിനിമയിൽ നായകനായും സഹനടനായും വില്ലനായും ഒക്കെ മികവ് തെളിയിച്ചിട്ടുള്ള താരം കുറഞ്ഞ കാലകൊണ്ടാണ് മലയാളികളുടെ പ്രിയ താരമായി മാറിയത്. 2010 ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന സിനിമയിലൂടെയായിരുന്നു വിനോദ് അരങ്ങേറുന്നത്. തുടർന്ന് ആമേൻ, ഈമയൗ, ജല്ലിക്കട്ട്, പെറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു.ഈ മ യൌ എന്ന സിനിമയിലെ അഭിനയത്തിന് 2018ൽ ഐഎഫ്‌എഫ്‌ഐയിൽ മികച്ച നടനുള്ള പുരസ്‌കാരം ചെമ്ബൻ വിനോദിന് ലഭിച്ചിരുന്നു. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിലെ ജോസ് എന്ന ടൈറ്റിൽ കഥാപാത്രം ചെമ്പൻ വിനോദിന്റെ അഭിനയ ജിവിതത്തിലെ മികച്ചഒന്നാണ്.