വിവാദങ്ങൾക്ക് വിട, വിവാഹ വാർഷികം ആഘോഷിച്ച് ചെമ്പൻ വിനോദ്, ആശംസകളുമായി താരങ്ങൾ

രണ്ടാമതും വിവാഹം കഴിച്ചതിന്റെ പേരിൽ വിവാദ​ങ്ങളിൽ അകപ്പെട്ട താരമാണ് ചെമ്പൻ വിനോദ് ജോസ്. ചെറുപ്പക്കാരിയായ പെണ്ണിനെ വിവാഹം ചെയ്തതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ താരം നേരിട്ടിരുന്നു. കോട്ടയം സ്വദേശിയും സൈക്കോളജിസ്‌റ്റുമായ മറിയം തോമസിനെയാണ് വിവാഹം ചെയ്തത്. ലോക്ക് ഡൗൺ ചട്ടങ്ങൾ അനുസരിച്ചുള്ള ലളിതമായ വിവാഹമായിരുന്നു ചെമ്പൻ വിനോദിന്റേത്. ഇപ്പോളിതാ ഒന്നാം വിവാഹവാർഷികം ആഘോഷിക്കുകയാണ് താരം. വിവാഹ വാർഷിക ദിനത്തിൽ ഭാര്യ മറിയം തോമസിനൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. നിരവധിപ്പേരാണ് ആശംസകളുമായെത്തുന്നത്.

മലയാള സിനിമയിൽ നായകനായും സഹനടനായും വില്ലനായും ഒക്കെ മികവ് തെളിയിച്ചിട്ടുള്ള താരം കുറഞ്ഞ കാലകൊണ്ടാണ് മലയാളികളുടെ പ്രിയ താരമായി മാറിയത്.2010 ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന സിനിമയിലൂടെയായിരുന്നു വിനോദ് അരങ്ങേറുന്നത്.തുടർന്ന് ആമേൻ,ഈമയൗ,ജല്ലിക്കട്ട്,പെറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. ഈ മ യൌ എന്ന സിനിമയിലെ അഭിനയത്തിന് 2018ൽ ഐഎഫ്‌എഫ്‌ഐയിൽ മികച്ച നടനുള്ള പുരസ്‌കാരം ചെമ്പൻ വിനോദിന് ലഭിച്ചിരുന്നു.ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിലെ ജോസ് എന്ന ടൈറ്റിൽ കഥാപാത്രം ചെമ്പൻ വിനോദിന്റെ അഭിനയ ജിവിതത്തിലെ മികച്ചഒന്നാണ്.

അതിനിടെ ചെമ്പൻ വിനോദിൻറെ പുതിയ സിനിമയുടെ വിശേഷങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിജു വിൽസൺ നായകനാകുന്ന വിനയൻ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ടിൽ’ ആണ് കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് എത്തുന്നു. ഇതിഹാസ കഥ പറയുന്ന ചിത്രം മലയാളത്തിന്റെ ചരിത്രത്തോട് ചേർന്ന് നിൽക്കുന്ന കഥയാണ്. .