യുഎഇ സർക്കാരിന്റെ ക്ഷണപ്രകാരം മുഖ്യമന്ത്രിയും സംഘവും അബുദാബിയിലേക്ക്

തിരുവനന്തപുരം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും വിദേശ സന്ദര്‍ശനത്തിന് തയ്യാറെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. നാല് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 9 അംഗ സംഘം യുഎഇലേക്ക് പോകുന്നത്. യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദര്‍ശനം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.

മേയ് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയില്‍ എത്തും. തുടര്‍ന്ന് അബുദാബ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും വിവിധ സംഘടനകളുടെ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. യുഎഇ മന്ത്രി ഡോ. താനി അഹമ്മദ് അല്‍ സെയൂദിയുടെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി യുഎഇലേക്ക് പോകുന്നതെന്നാണ് വിവരം. മേയ് എട്ട് മുതല്‍ 10 വരെ അബുദാബി നാഷണല്‍ എക്‌സ്ബിഷന്‍ സെന്ററിലാംണ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അസംഘടിപ്പിക്കുന്ന പരിപാടിയില്‍ ഏഴിന് വൈകിട്ട് മുഖ്യമന്ത്രി പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി പിരാജീവ്, പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്, ചാഫ് സെക്രട്ടറി ഡോ വിപി ജോയി എന്നിവരുള്‍പ്പെടെയാണ് പോകുന്നത്.