ഗവര്‍ണറുടെ അറ്റ് ഹോം വിരുന്ന് ബഹിഷ്‌ക്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്ലിക് ദിന വിരുന്ന് ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിനിടെയാണ് ബഹിഷ്‌കരണം. രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കുന്ന അറ്റ് ഹോം വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല.

ഗവര്‍ണറുടെ വിരുന്നിനായി രാജ്ഭവന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. സര്‍ക്കാരിന്റെ ബജറ്റ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ ശേഷമായിരുന്നു തുക അനുവദിച്ചത്. അറ്റ് ഹോം വിരുന്നിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുറമെ വിശിഷ്ടാതിഥികള്‍ക്കും ക്ഷണമുണ്ട്.

അതേസമയം പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയോട് അനുബന്ധിച്ച് നടത്തിയ ചായ സത്കാരവും മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചിരുന്നു.