ചൈന പറഞ്ഞത് പച്ച നുണ, ബലൂണിൽ വിവരശേഖരണത്തിനുള്ള ഇലക്ട്രോണിക് സെൻസറുകൾ

വാഷിംഗ്ടൺ. ചാരവൃത്തി ആരോപിച്ച് എയർഫോഴ്സ് വെടിവെച്ചിട്ട ചൈനീസ് നിരീക്ഷണ ബലൂണിന്റെ അവശിഷ്ടങ്ങളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് അമേരിക്ക. ചൈനീസ് ബലൂണിന്റെ അവശിഷ്ടങ്ങളിൽ വിവരശേഖരണ ത്തിനുള്ള ഇലക്ട്രോണിക് സെൻസറുകൾ അടക്കമുണ്ടെന്നാണ് പ്രാഥമിക വിവരം.

ബലൂൺ കാ​ലാ​വ​സ്ഥാ​ ​നി​രീ​ക്ഷ​ണ​ത്തി​നു​ള്ള​താ​ണെ​ന്നും​ ​നി​ശ്ചി​ത​ ​പാ​ത​യി​ൽ​ ​നി​ന്ന് ​വ്യ​തി​ച​ലി​ച്ച് ​യു.​എ​സി​ലെ​ത്തി​യ​താ​ണെ​ന്നും ആണ് വിഷയത്തിൽ ചൈന അവകാശപ്പെട്ടിരുന്നത്. എന്നാൽ ചൈനയുടെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഇലക്ട്രോണിക് സെൻസറുകൾ കണ്ടെടുത്തതായിട്ടാണ് യുഎസ് സൈന്യം അറിയിച്ചിരിക്കുന്നത്.

ഫെബ്രുവരി നാലിന് ​സൗ​ത്ത് ​കാ​ര​ലൈ​ന​ ​തീ​ര​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് ​മി​ലി​ട്ട​റി​ ​ജെ​റ്റു​ക​ൾ​ ​ചൈനീസ്​ ​ബ​ലൂ​ണി​നെ​ ​വെ​ടി​വ​ച്ച് ​വീഴ്ത്തുന്നത്.​ ജ​നു​വ​രി​ 28 ​ ​മു​ത​ൽ​ ​യു.​എ​സ് ​വ്യോ​മ​പ​രി​ധി​യി​ലൂ​ടെ​ ​നീ​ങ്ങി​യ​ ​ഭീ​മ​ൻ​ ​ബ​ലൂ​ൺ​ ​ചൈ​ന​യു​ടെ​ ​ചാ​ര​ ​ബ​ലൂ​ൺ​ ​ആ​ണെ​ന്നാ​യി​രു​ന്നു​ ​യു.​എസ് ആരോപിച്ചിരുന്നത്.​

താ​ഴെ​ ​വീ​ഴു​മ്പോ​ഴു​ണ്ടാ​യേ​ക്കാ​വു​ന്ന​ ​അ​പ​ക​ട​ ​സാ​ദ്ധ്യ​ത​ ​മു​ൻ​നി​റു​ത്തി​ ​ബ​ലൂ​ൺ​ ​വെ​ടി​വ​ച്ച് ​വീ​ഴ്ത്തേ​ണ്ട​ എന്നായിരുന്നു ആദ്യം തീരുമാനിക്കുന്നത്. ​വെടിവെച്ചിടാൻ തുടർന്ന്​ ​പ്ര​സി​ഡ​ന്റ് ​ജോ​ ​ബൈ​ഡ​ൻ​​ ​ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.​​ ബ​ലൂ​ൺ​ ​വെ​ടി​വ​യ്ക്കു​ന്ന​തി​ന് ​മു​ന്നേ​ ​മൂ​ന്ന് ​എ​യ​ർ​പോ​ർ​ട്ടു​ക​ളും​ ​വ്യോ​മ​പാ​ത​യും​ ​യു.​എ​സ് ​അ​ട​ച്ചിരുന്നു.

കപ്പലുകൾ വിന്യസിച്ചാണ് ​ബ​ലൂ​ണി​ന്റെ​ ​അ​വ​ശി​ഷ്ട​ങ്ങ​ൾ​ ​യു എസ് വീണ്ടെടുക്കുന്നത്. തുടർന്ന് നടന്ന പരിശോധനയിൽ ചാരവൃത്തി തെളിയിക്കുന്ന ഉപകരണങ്ങൾ പിടിച്ചെടുത്തതായി അമേരിക്കൻ സൈന്യത്തിന്റെ വടക്കൻ കമാൻഡ് അറിയിക്കുകയായിരുന്നു. വീണ്ടെടുത്ത സെൻസറുകൾ എഫ്ബിഐ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കും. നിരുപദ്രവകരമായ നിരീക്ഷണ ബലൂൺ വെടിവെച്ചിട്ട അമേരിക്കയ്ക്ക് തക്കതായ മറുപടി നൽകുമെന്ന് ചൈന നേരത്തെ അറിയിച്ചിരുന്നു. എന്നാൽ സംഭവത്തിന് ശേഷം നയതന്ത്രതലത്തിലും ചൈന മൗനം പാലിക്കുന്നതായി അമേരിക്ക ഇതിനിടെ ആരോപിക്കുകയുണ്ടായി. ഇതിന് പിറകെയാണ് അമേരിക്കയുടെ പുതിയ വെളിപ്പെടുത്തൽ.