തമിഴ്‌നാട് സര്‍ക്കാരിന്റെ പരസ്യത്തില്‍ ചൈനീസ് പതാക, ഡിഎംകെ ശാസ്ത്രജ്ഞരെ അപമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി

ചെന്നൈ. തമഴ്‌നാട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഐഎസ്ആര്‍ഒയുടെ പുതിയ കേന്ദ്രം തമിഴ്‌നാട്ടില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ പരസ്യവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം.

ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് പത്ര പരസ്യം നല്‍കുന്ന ഡിഎംകെ സര്‍ക്കാര്‍ ഐഎസ്ആര്‍ഒയെയും ശാസ്ത്രജ്ഞരെയും അവഹേളിക്കുകയാണെന്ന് അതേഹം പറഞ്ഞു. പരസ്യത്തില്‍ ചൈനീസ് പതാക സ്ഥാപിച്ച റോക്കറ്റാണ് ഡിഎംകെ സര്‍ക്കാര്‍ നല്‍കിയത്.

നാടിന് വേണ്ടി പ്രവര്‍ത്തിക്കില്ല. എന്നാല്‍ മറ്റ് എന്തെങ്കിലും ചെയ്ത് പ്രവര്‍ത്തിയുടെ അംഗീകാരം സ്വന്തമാക്കുകയും ചെയ്യും. കേന്ദ്രസര്‍ക്കാരിന് മുകളില്‍ സ്വന്തം സ്റ്റിക്കറൊട്ടിക്കനാണ് ഡിഎംകെയുടെ ശീലം എന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.