ചിന്ത ജെറോം ഹോട്ടലിൽ വഴക്കുണ്ടാക്കിയത് ഇരിക്കാൻ സീറ്റുകൊടുക്കാത്തതിനാൽ

ഓർഡർ ചെയ്ത ഭക്ഷണം വരാൻ വൈകിയതിന് ഹോട്ടലിലെ ജീവനക്കാരോട് ചിന്താ ജെറോം തട്ടിക്കയറിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഓർഡർ ചെയ്ത ഭക്ഷണം വരാൻ വൈകിയതിന് ഹോട്ടലിലെ ജീവനക്കാരോട് ചിന്താ ജെറോം തട്ടിക്കയറിയത് ചർച്ചയായിരുന്നു. ബേബി സഖാവിനെ പോലും അമ്പരപ്പിച്ച് ചിന്തയുടെ കൈവിട്ട കളി വീണ്ടും വിവാദമായി. കഴിഞ്ഞദിവസം തിരുവനന്തപുരം അട്ടക്കുളങ്ങരിയലെ കുമാർ കഫേയിലാണ് സംഭവം. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയും ഭാര്യ ബെറ്റിലൂയിസ് ബേബിയും ചിന്തയ്ക്കൊപ്പമുണ്ടായിരുന്നപ്പോഴാണ് ചിന്തയുടെ ഈ രോഷപ്രകടനം. ഹോട്ടലിൽ കഴിക്കാൻ വന്നപ്പോൾ സീറ്റില്ലായിരുന്നു, ആരും എഴുന്നേറ്റ് സീറ്റു കൊടുത്തില്ല അതാണ് ചിന്ത വഴക്കുണ്ടാക്കാൻ കാരണമെന്ന് പറയുകയാണ് ദൃക്സാക്ഷി.

ചിന്ത ഭയങ്കര കുഴപ്പക്കാരിയാണ്. ആര് ഇപ്പൊ ആഹാരം കഴിച്ചോണ്ടിരിക്കുന്ന ഒരാളിനെ നമുക്ക് ഏൽപ്പിക്കാൻ പറ്റുമോ? അപ്പൊ നിങ്ങളാണ് അവിടെ കാപ്പി കുടിക്കാൻ വന്നിരുന്നത്. പക്ഷേ, ആഹാരം വന്നില്ല, വന്നു കൊണ്ടിരിക്കുകയായിരിക്കും. ആ ഇവള് പറയണത് എല്ലാവരും എണീച്ചു കൊടുത്തിട്ട് അവർക്ക് തീറ്റ കൊടുക്കണം. ഈ മറ്റേ തമ്പുരാക്കന്മാര് വരുമ്പോലുള്ള ഒരു മൈൻഡാണ്. അപ്പൊ അവൻ ഇന്നലെ അവിടെ മിനിഞ്ഞാന്ന് അവിടെ പോയിരുന്നു. അപ്പൊ ഇവരെ കണ്ടാ ബാക്കിയുള്ളവരൊക്കെ ചാടി എണീച്ച് കൊടുക്കണം, അത് സീറ്റില് ഇവർക്ക് ഇരിക്കണം അതിനുവേണ്ടിയാണ്

വീഡിയോ കാണാം