അമ്മയെ 17ാം വയസിൽ വീണ്ടും കണ്ടതിന്റെ സന്തോഷം പങ്കിട്ട് അവന്തിക

നായികയായും സഹനടിയായും മലയാള സിനിമയിൽ തിളങ്ങിയ നടിയാണ് ചിപ്പി. നിർമ്മാതാവ് രഞ്ജിത്തിനെ ആണ് വിവാഹം കഴിച്ചത്. വീട്ടുകാരുടെ എതിർപ്പിനെ മറികടന്നായിരുന്നു വിവാഹമെങ്കിലും മാതൃകാ ദമ്പതികളായിട്ടാണ് ഇവർ ജീവിതം തുടരുന്നത്. അവന്തിക എന്നാണ് ഏക മകളുടെ പേര്.

ഇപ്പോഴിതാ അമ്മയെ ബിഗ് സ്‌ക്രീനിൽ അതും സ്ഫടികം പോലെയൊരു ചിത്രത്തിൽ കണ്ടതിന്റെ സന്തോഷം പറഞ്ഞെത്തിയിരിക്കുകയാണ്, ചിപ്പിയുടെ മകൾ അവന്തിക.അമ്മയെ ബിഗ് സ്‌ക്രീനിൽ കാണുന്നത് എത്ര സ്വപ്നതുല്യം ആയിരുന്നു എന്നോ! അതും അമ്മ പതിനേഴാം വയസ്സിൽ ചെയ്ത ഒരു സിനിമയിലൂടെ കാണുന്നത്. 28 വർഷത്തിന് ശേഷം വീണ്ടും ഈ സൂപ്പർ ക്ലാസിക് വീണ്ടും റിലീസ് ചെയ്തതിന് ചിത്രത്തിന്റെ നിർമ്മാതാക്കളോട് നന്ദിയുണ്ട്. ബ്രോ , ഒരാൾക്ക് ഇങ്ങനെ ക്യൂട്ട് ആകാൻ കഴിയുമോ എന്നാണ് അമ്മയെ ടാഗ് ചെയ്തുകൊണ്ട് അവന്തിക കുറിച്ചത്.

സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് താരം. പാണ്ഡ്യൻ സ്റ്റോർസിന്റെ മലയാള പതിപ്പായ സാന്ത്വനത്തിലെ ദേവിയേട്ടത്തിയായി മികച്ച പ്രകടനമാണ് ചിപ്പി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. അവന്തിക പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയ്ക്ക് ഗംഭീര പിന്തുണയാണ് ലഭിക്കുന്നത്. ബാർക്ക് റേറ്റിങ് പ്രകാരം മുൻനിരയിൽ തന്നെയാണ് സാന്ത്വനം ഇടം പിടിച്ചിരിക്കുന്നത്.

പാഥേയം എന്ന ഭരതൻ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സാഹിത്യകാരൻ ചന്ദ്രദാസിന്റെ മകളായ ഹരിത മേനോൻ എന്ന കഥാപാത്രമായിട്ടാണ് ചിപ്പി മലയാളികൾക്ക് മുന്നിലെത്തിയത്മലയാളത്തിലെ ഹിറ്റ് സീരിയലുകളിലൊന്നായ വാനമ്പാടി നിർമ്മിച്ചിരിക്കുന്ന ചിപ്പി രഞ്ജിത്താണ് മേക്ക്പ്പ് മാൻ, ഇടുക്കി ഗോൾഡ്, കൂടെ, 2 കണ്ട്രീസ് തുടങ്ങിയ സിനിമകൾ രജപുത്ര ഫിലിംസിന്റെ ബാനറിൽ എം. രഞ്ജിത്ത് ആയിരുന്നു നിർമ്മിച്ചത്.