നിർമ്മിക്കുന്ന സിനിമകളുടെ ലൊക്കേഷനിൽ പോകാറില്ല-ചിപ്പി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ചിപ്പി.നായികയായും സഹനടിയായും മലയാളികളുടെ മനസിൽ ഇടം നേടിയ താരം.നിർമ്മാതാവ് രഞ്ജിത്തുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് നടി.വീട്ടുകാരുടെ എതിർപ്പിനെ മറികടന്നാണ് വിവാഹം നടന്നതെങ്കിലും ഇരുവരും ഏവർക്കും മാതൃകയാക്കാവുന്ന ദമ്പതികളാണ്.ഇരുവർക്കും ഒരു മകളുമുണ്ട്.അവന്തിക എന്നാണ് പേര്.വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന ചിപ്പി പിന്നീട് സീരിയലുകളിലൂടെ തിരികെ എത്തി.സീരിയലുകളിൽ സജീവമായ നടി സീരിയലുകൾ രജപുത്ര എന്ന സ്വന്തം ബാനറിൽ നിർമ്മിക്കുകയും ചെയ്തിരുന്നു.

നിർമ്മിക്കുന്ന സിനിമകളുടെ ലൊക്കേഷനിൽ പോകാറില്ലെന്ന് തുറന്നുപറയുകയാണ് താരം.അടുത്തിടെ ഞങ്ങൾ നിർമ്മിച്ച കൂടെ എന്ന സിനിമയുടെ ലൊക്കേഷനിൽ പോയിരുന്നു.എനിക്ക് ലൊക്കേഷനിൽ പോകാൻ മടിയാണ് കാരണം ഞാൻ മുൻപ് ഈ ഫീൽഡിൽ ഉള്ളത് കൊണ്ടായിരിക്കണം എനിക്ക് അവിടെ വെറുതെ പോയിരിക്കാൻ കഴിയില്ല,അത്രയ്ക്കും ബോറടിയാണ്.അത് കൊണ്ട് ഞങ്ങൾ നിർമ്മിക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്ക് അധികം പോകാറില്ലപിന്നെ അവിടെ ഓരോരുത്തർ അവരരുടെ തിരക്കിലായിരിക്കും.നമ്മൾ പോയിരുന്ന് അവരുടെ ജോലിയിൽ തടസ്സം വരുത്തണ്ടല്ലോ എന്ന് ചിന്തിക്കും.സിനിമയിൽ ഞാൻ അഭിനയിക്കുന്നില്ല എങ്കിലും ഇറങ്ങുന്ന സിനിമകളെല്ലാം തിയേറ്ററിൽ പോയി തന്നെ കാണും

വീട്ടിൽ സിഡി ഇട്ടു കാണുന്ന പരിപാടിയില്ല.ഞങ്ങളുടെ കുടുംബത്തിലുള്ള ആർക്കും അത് ഇഷ്ടമല്ല.അത് കൊണ്ട് എല്ലാ സിനിമകളും തിയേറ്ററിൽ തന്നെ കാണാനാണ് ശ്രമിക്കുന്നത്.സെലെക്റ്റ് ചെയ്തു സിനിമകൾ കാണുന്ന രീതിയില്ല.എല്ലാ സിനിമകളും ശനി ഞായർ ദിവസങ്ങളിൽ പോയി കാണുന്ന ശീലമുണ്ട്