ആ സംഭവത്തിന്‌ ശേഷം ശോഭന എന്നോട് മിണ്ടാറില്ലായിരുന്നു, ചിത്രയുടെ വാക്കുകൾ വീണ്ടും വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട നടി ചിത്ര ഇന്ന് രാവിലെയാണ് അന്തരിച്ചത്. 56 വയസ്സായിരുന്നു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. തൊണ്ണൂറുകളിലെ ഹിറ്റ് നായികയായിരുന്നു. നിരവധി ചിത്രങ്ങളിലും നടിയായും സഹനടിയായും ചിത്ര എത്തി. മോഹൻലാലിന്റെ ആട്ടക്കലാശത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. സിനിമയിൽ നല്ല വേഷങ്ങൾ ലഭിച്ചുകൊണ്ട് ഇരിക്കുന്ന സമയത്താണ് ചിത്ര സിനിമ മേഖലയിൽ നിന്നും പിൻവാങ്ങുന്നത്. ബിസിനസ്സുകാരനായ വിജയരാഘവൻ ആണ് ചിത്രയുടെ ഭർത്താവ്.

ശോഭനയുമായുള്ള പിണക്കത്തെക്കുറിച്ച് ചിത്ര പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാവുന്നു. ഒരു സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വച്ച് ശോഭന ആളെ വിട്ട് തന്നെ അവരുടെ മുറിയിലേക്ക് വിളിപ്പിച്ചിരുന്നു.താൻ പോകാനിറങ്ങുമ്പോൾ ഉടനെതന്നെ അച്ഛൻ പറഞ്ഞു. അവൾ ആരാ നീ എന്തിനാ അവളുടെ മുറിയിൽ അങ്ങോട്ട് പോകുന്നത് അവൾ വേണമെങ്കിൽ ഇവിടെ നിന്റെ മുറിയിൽ വരട്ടെ എന്ന്. അത് കേട്ട് താൻ മുറിയിൽ കിടന്ന ഒരുപാട് പൊട്ടിക്കരയുകയും ചെയ്തു. ആ സംഭവം എങ്ങനെയോ ശോഭന അറിയുകയും ചെയ്തു. പിന്നീട് തന്നോട് മിണ്ടാൻ തന്നെ ആ കുട്ടിക്ക് വലിയ ബുദ്ധിമുട്ട് ആയിരുന്നു.

മോഹൻലാലിന്റെ ആട്ടക്കലാശത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. കൊച്ചിയിൽ രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ൽ ജനിച്ചു. ദിവ്യ എന്ന ഒരു അനുജത്തിയുണ്ട്. കൊച്ചി ഗവർമെന്റ് ഗേൾസ് ഹൈസ്കൂളിൽ പഠിച്ചു. അച്ഛൻ മൈലാപ്പൂരിൽ റയില്വേയിൽ ഇലട്രിക്കൽ എഞ്ചിനീയറായിരുന്നതിനാൽ പിന്നീട് ഐ.സി എഫ് സ്കൂളിലാണ് പഠിച്ച്ത്. 1990ൽ വിജയരാഘവനെ വിവാഹം ചെയ്തു. ശ്രുതി എന്ന മകൾ ഉണ്ട്. അമ്മ ചെറുപ്പത്തിലെ മരണപ്പെട്ടു