മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിക്കേസിൽ അകത്ത് പോകും, കേരളം മയക്കുമരുന്നിന്റെ തിന്മകൾ അനുഭവിക്കുന്നു- പ്രകാശ് ജാവ്ദേക്കർ

കൊല്ലം. കേരളം മയക്കുമരുന്നിന്റെ തിന്മകള്‍ ക്രൂരമായി അനുഭവിക്കുകയാണ്. കേരളത്തിലേക്ക് തടസ്സമില്ലാതെ ലഹരി എത്തുകയാണെന്നും ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. കേരളത്തിലെ രക്ഷിതാക്കളുടെ മനസ്സമാധാനം നഷ്ടപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിക്കേസില്‍ അകത്ത് പോകേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊല്ലം ബിജെപി ലോക്‌സഭാമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ണ്ണാടകയില്‍ ഭരണമാറ്റം പതിവാണെന്നും വിപ്ലവകരമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 40 വര്‍ഷമായി കര്‍ണാടകയില്‍ ഇത്തരത്തിലാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.