ഹോസ്റ്റലില്‍ കോളേജ് വിദ്യാര്‍ഥിനി മരിച്ചനിലയില്‍, സംഭവം കൊച്ചിയിൽ

മട്ടാഞ്ചേരി : കൊച്ചിയിലെ ഹോസ്റ്റലില്‍ കോളേജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിന്‍ കോളേജിലെ ഒന്നാംവര്‍ഷ എം.എസ്സി. കെമിസ്ട്രി വിദ്യാര്‍ഥിനി സ്വാതി കൃഷ്ണ (21) യെയാണ് കോളേജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടത്. ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകളാണ്. മട്ടാഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.

അതേസമയം, മലയാളി വിദ്യാര്‍ഥിനി ബെംഗളൂരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. ഇടുക്കി ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെമ്മണ്ണാര്‍ എള്ളംപ്ലാക്കല്‍ ബിജുവിന്റെ മകള്‍ അനിലയാണ് മരിച്ചത്.

അനില ബെംഗളൂരു രാജാരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയാണ്. അനിലയെ രാവിലെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.