വാണിജ്യ സിലിണ്ടർ വില കുറച്ചു, പുതിയ നിരക്ക് ഇങ്ങനെ

തിരുവനന്തപുരം : രാജ്യത്ത് പാചക വാതക സിലിണ്ടറിന് വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വില 19 രൂപ കുറച്ചു. വാണിജ്യ സിലിണ്ടറിന് ചെന്നൈയിൽ വില 1911 രൂപ ആയിട്ടുണ്ട്. കഴിഞ്ഞ മാസം 31.50 രൂപ കുറച്ചിരുന്നു. അതേ സമയം ​ഗാർഹികാവശ്യ സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഫെബ്രുവരിയിലും മാർച്ചിലുമായി ​​ഗാർഹികാവശ്യ സിലിണ്ടറിന്റെ വില 42 രൂപ കൂട്ടിയിരുന്നു.

ന്യൂഡൽഹി,മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ മെട്രോ നഗരങ്ങളിൽ ഉൾപ്പെടെയാണ് 19 കി.ഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 19 രൂപ കുറച്ചത്. പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. ഇന്നുമുതൽ പുതിയ നിരക്കനുസരിച്ച് വാണിജ്യ സിലിണ്ടറുകൾക്ക് ന്യൂഡൽഹിയിൽ 19 രൂപ കുറഞ്ഞ് 1,745.50 രൂപയും മുംബൈയിൽ ഇത് 1,717.50 രൂപയിൽ നിന്നും രൂപയായും കുറഞ്ഞു.

ചെന്നൈയിലും പുതിയ നിരക്ക് നിലവിൽ വന്നു. 1,911 രൂപയാണ് നിലവിലെ പുതുക്കിയ നിരക്ക്. 1,859 രൂപയാണ് കൊൽക്കത്തയിലെ പുതുക്കിയ നിരക്ക്. ആഗോള എണ്ണവിലയിലുണ്ടായ ഇടിവിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ എൽപിജി സിലിണ്ടർ വിലയിൽ കുറവ് വന്നത്.