ഭീമാ ജ്വല്ലറി സ്വർണ്ണ നിക്ഷേപ തട്ടിപ്പ്, 9 വർഷം മുമ്പ് വാങ്ങിയ പണമോ സ്വർണ്ണമോ തിരികെ നല്കുന്നില്ല

ഭീമ ജ്വല്ലറിയിൽ സ്വർണ്ണ നിക്ഷേപത്തിന്റെ പേരിൽ വൻ തട്ടിപ്പ്.തിരുവനനന്തപുരം നേമത്തെ കീഴാത്തിൽ എം അനിൽ കുമാറാണ് തട്ടിപ്പിന്റെ ഇര.ഒമ്പത് വർഷം മുന്നെ അതായത് 2011ൽ പണം അടച്ച അനിൽ കുമാർ സ്വർണ്ണം വാങ്ങാൻ തിരുവന്തപുരത്തേ ഭീമ ജ്വല്ലറിയിൽ എത്തിയപ്പോൾ നിക്ഷേപിച്ച പണവും കൊടുത്തില്ല,സ്വർണ്ണവും കൊടുത്തില്ലഭീമ ജ്വല്ലറി നടത്തിയ സ്വർണ്ണ ലക്ഷ്മി എന്ന പദ്ധതിയിലെ അം​ഗമായിരുന്നു അനിൽ.

2011ൽ 1000രൂപയാണ്‌ അനിൽ അടച്ചത്.0.57ഗ്രാം സ്വർണ്ണം ആണ്‌ നല്കുന്നത് എന്ന് ഭീമാ ജ്വല്ലറിയുടെ സർട്ടിഫികറ്റും നല്കി.എന്നാൽ ഭീമാ ജ്വല്ലറി 9വർഷം കഴിഞ്ഞിട്ടും സ്വർണ്ണം നല്കിയില്ല.ശനിയാഴ്ച്ച അനിൽ സ്വർണ്ണം വാങ്ങാൻ തിരുവന്തപുരം ഭീമാ ജ്വല്ലറിയിൽ എത്തി.അപ്പോൾ ഭീമാക്കാർ പറയുന്നുഈ പദ്ധതി പ്രകാരം ഇപ്പോൾ സ്വർണ്ണം കൊടുക്കുന്നില്ല എന്നും ഈ പദ്ധതി നിർത്തലാക്കി എന്നും പദ്ധതി നിർത്തലാക്കി എങ്കിൽ അടച്ച പണവും പലിശയും തരാൻ പറഞ്ഞപ്പോൾ ഇനി പണം തരാൻ ആകില്ലെന്നും നിർത്തിയ പദ്ധതിയുടെ പണം മടക്കി നല്കാറില്ലെന്നും ജ്വല്ലറിക്കാർ പറഞ്ഞെന്നും അനിൽ കൂട്ടിച്ചേർത്തു

ഭീമയിൽ നിന്ന് താൻ വാങ്ങിയ കമ്മലിന് രണ്ട് ബില്ല് നൽകിയതായും അനിൽ പറയുന്നു.1340രൂപ ബില്ലടച്ചിറങ്ങി പുറത്തേക്കിറങ്ങിയ അനിലിനെ വിളിച്ച് വരുത്തി ടാഗിൽ എഴുതിയ സ്വർണ്ണ വില തെറ്റാനെന്നും ഒരു 340 രൂപ കൂടി അടക്കണം എന്നും പറഞ്ഞ് തിരികെ വിളിച്ചു

കടയിൽ കൂടി നിന്ന ആളുകളുടെ എല്ലാം മുന്നിൽ വയ്ച്ച് തന്നെ അപമാനിച്ചു എന്നും കള്ളനേ പോലെ അവർ പെരുമാറി എന്നും അനിൽ പറയുന്നു