പരമാധികാര കർണ്ണാടകം, സോണിയക്കെതിരെ എഫ്.ഐ.ആർ ഇടാൻ ബിജെപി ഇലക്ഷൻ കമ്മീഷനേ സമീപിച്ചു

കർണാടകയെ ഇന്ത്യയിൽ നിന്ന് വേർപെടുത്താൻ സോണിയാ ഗാന്ധി ആഹ്വാനം നടത്തി എന്ന് ചൂണ്ടിക്കാട്ടി ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കി. ഇതുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നല്കണം എന്നും ആവശ്യപ്പെട്ടു. കർണാടകയെ ഇന്ത്യയിൽ നിന്ന് വേർപെടുത്താൻ കോൺഗ്രസ് പരസ്യമായി വാദിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ്‌ തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കിയത്.

ഒരു തിരഞ്ഞെടുപ്പ് റാലിയിൽ കർണ്ണാടകയുടെ സൽപ്പേരിനോ പരമാധികാരത്തിനോ അഖണ്ഡതയ്‌ക്കോ ഭീഷണി ഉയർത്താൻ ആരെയും കോൺഗ്രസ് അനുവദിക്കില്ല എന്നായിരുന്നു സോണിയാ ഗാന്ധി പറഞ്ഞത്.സോണിയാഗാന്ധിയെ ഉദ്ധരിച്ച് മെയ് 6-ന് കോൺഗ്രസ്സ് ഇത് ട്വീറ്റ് ചെയ്യുകയും ഉണ്ടായി. ഇത് ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും രൂക്ഷമായ ആക്രമണങ്ങൾക്ക് കാരണമായി.

കർണാടകയിലെ ഉറച്ച ദേശീയവാദികളെയും സമാധാനപ്രേമികളെയും പുരോഗമനവാദികളെയും വിഘടിപ്പിക്കാനും പ്രകോപിപ്പിക്കാനുള്ള ദുഷിച്ച പ്രസ്ഥാവനയാണ്‌ സോണിയ നടത്തിയത് എന്ന് ബിജെപി ആരോപിച്ചു. ഇന്ത്യയിൽ നിന്നും രാജ്യത്തിൽ നിന്നും മാറി നില്ക്കുന്ന പരമാധികാരം കർണ്ണാടകയ്ക്ക് ഇല്ല. ഇന്ത്യക്കൊപ്പമാണ്‌ കർണ്ണാടകം എന്നും ബിജെപി പറയുന്നു.വോട്ട് നേടാനും കർണാടകയിൽ ലഭിക്കുന്ന സമചിത്തതയെയും ഐക്യത്തെയും സമാധാനത്തെയും തകർക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം എന്നും ബിജെപി ഇലക്ഷൻ കമ്മീഷനു നല്കിയ പരാതിയിൽ പറയുന്നു.

ചില തിരഞ്ഞെടുത്ത കമ്മ്യൂണിറ്റികളുടേയോ ഗ്രൂപ്പുകളുടേയോ പിന്തുണ നേടി സംസ്ഥാനത്തിന്റെ നിലനിൽപ്പിനെ തന്നെ തകർക്കുക എന്ന ലക്ഷ്യവും ഉദ്ദേശവും മാത്രമാണ്,“ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനു അയച്ച് കത്തിൽ പറയുന്നു