അഭിഭാഷകയെ കാണാനില്ലെന്ന് പരാതി; കാറും ബാഗും കോടതി വളപ്പില്‍ നിന്നും കണ്ടെത്തി

ആലപ്പുഴ/ ജില്ലാ കോടതിയിലെ അഭിഭാഷകയെ കാണാനില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം മുതല്‍ അഭിഭാഷകയായ ദേവി ആര്‍ രാജിനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് നോര്‍ത്ത് പോലീസില്‍ പരാതി നല്‍കി.

അഭിഭാഷകയുടെ കാറും ബാഗും കോടതി വളപ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സിപിഐഎം യുണിയനായ ഇന്ത്യന്‍ ലോയേഴ്‌സ് യുണിയന്റെ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദേവി ആര്‍ രാജിനെ കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കാണാതായത്. പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.