ഓൺലൈൻ മാധ്യമങ്ങൾക്ക് പ്രത്യേക നിയമം കേന്ദ്രം കൊണ്ടുവന്നു, ബെല്ലും ബ്രേക്കും ഇല്ലാതെ എന്തും ഇനി വിളിച്ചുപറയാനാവില്ല.

 

ഓൺലൈൻ മാധ്യമങ്ങൾക്ക് പ്രത്യേക നിയമം കേന്ദ്ര സർക്കാർ കൊണ്ടുവന്നു. നിയമ ത്തിന്റെ കരടിനു മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ബിൽ പൂർത്തിയായതായും അടുത്ത പാർലിമെന്റിൽ അവതരിപ്പിച്ച് നിയമം ആക്കുമെന്നും കേന്ദ്ര നിയമ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 90 ദിവസത്തിനകം എല്ലാ നവ മാധ്യമങ്ങളും രജിസ്റ്റർ ചെയ്യണം. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ചെയർ പേഴ്സണായി രിക്കും ഇതിന്റെ ചീഫായി പ്രവർത്തിക്കുക. നിയമം ലംഘിക്കുന്ന എല്ലാ നവ മാധ്യമ ങ്ങളേയും പൂട്ടിക്കും. അല്ലെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യുകയോ, താല്ക്കാലികമായി ബാൻ ചെയ്യുകയോ ചെയ്യും.

അടുത്തയാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഭേദഗതി വരുത്തിയ നിയമത്തിന് കീഴിൽ ഇന്ത്യയിലെ മുഴുവൻ ഡ്ജിറ്റൽ മാധ്യമങ്ങളും ഉൾപ്പെടും. നവ മാധ്യമങ്ങൾ എന്ന നിലയിൽ ഉള്ള ഓൺലൈൻ ചാനലുകൾ മാത്രമല്ല ഇതിൽ ഉൾപ്പെടുക. നിലവിൽ പ്രിന്റ് എഡിഷനും സാറ്റലൈറ്റ് ചാനൽ ഉള്ള മാധ്യമങ്ങൾക്കും നിയമം ബാധകമാകും. അതായത് പ്രിന്റ് സാറ്റലൈറ്റ് മാധ്യമങ്ങളുടെ ഓൺലൈൻ പതിപ്പുകൾ പുതിയ നിയമത്തിന്റെ പരിധിയിൽ വരും. ഇന്ത്യയിലേ ഓൺലൈൻ വാർത്തകൾ നല്കുന്ന എല്ലാ മാധ്യമവും പരിധിയിൽ വരുന്നതോടെ ചരിത്രത്തിൽ ആദ്യമായി ഈ മേഖലയിൽ ഒരു നിയന്ത്രണവും നിയമവും വരുന്നതാണ്.

ബെല്ലും ബ്രേകും ഇല്ലാതെ എന്തും നിയമ വിരുദ്ധമായി വിളിച്ച് പറയുകയും രാജ്യത്തിനും ഭരണഘടനക്കും ഐക്യത്തിനും എതിരേ വാർത്തകൾ നിരന്തിരം പടച്ച് വിടുകയും ചെയ്യുന്നതിനെല്ലാം കർശനമായ നിയന്ത്രണം ഇതോടെ വരും. പൊതുവായ ഒരു രജിസ്ട്രേഷൻ ലൈസൻസിങ്ങ് രീതി യാണ് നടപ്പാക്കുന്നത്. ലഭിക്കുന്ന വരുമാനം നിയമ വിധേയമാക്കി അക്കൗണ്ടബിൾ ആക്കും. നിയമത്തിന് കീഴിൽ ഇന്ത്യയിലെ ഡിജിറ്റൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ ഫലത്തിൽ ഈ നിയമം ഫേസ്ബുക്ക് യു.ടുബ് ട്വിറ്റർ പ്ളാറ്റ്ഫോമുകളുടെ ഒരു നിയന്ത്രണം കൂടിയായി മാറും.

നിയമം ഒരിക്കൽ നടപ്പിൽ വന്നാൽ അതിനു വിരുദ്ധമായി വരുന്ന എല്ലാ വാർത്തകളും ഉള്ളടക്കവും ഫേസ്ബുക്കും യു ടുബും ഒക്കെ ഇതോടെ നീക്കം ചെയ്യേണ്ടി വരും. ഇതുവരെ ഒരു നിയമമോ ഏതെങ്കിലും സർക്കാർ നിയന്ത്രണമോ നിർവചിച്ചിട്ടില്ലാത്ത ഡിജിറ്റൽ മീഡിയ, മീഡിയ സ്ഥാപനങ്ങളേ നിയമത്തിൽ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്യിപ്പിക്കും. ഡിജിറ്റൽ മീഡിയയിലെ വാർത്തകൾ ഏത് ഇലക്‌ട്രോണിക് ഉപകരണത്തിലൂടെയും“ ഉൾപ്പെടുത്തുന്നതിനായി പ്രസ് ആന്റ് ആനുകാലികങ്ങളുടെ രജിസ്‌ട്രേഷൻ ബില്ലിൽ ഭേദഗതി വരുത്താൻ വാർത്താ വിതരണ മന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നടപടികൾ തുടങ്ങി.ഡിജിറ്റൽ വാർത്താ പ്രസാധകർ രജിസ്ട്രേഷന് അപേക്ഷിക്കണം. നിയമം പ്രാബല്യത്തിൽ വന്ന് 90 ദിവസത്തിനുള്ളിൽ അത് ചെയ്യേണ്ടതുണ്ട്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യാത്ത ഓൺലൈൻ മാധ്യമങ്ങൾക്ക് രാജ്യത്ത് പ്രവർത്തിക്കാൻ അധികാരം ഉണ്ടായിരിക്കില്ല.

ഡിജിറ്റൽ പ്രസാധകർ പ്രസ് രജിസ്ട്രാർ ജനറലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്, ലംഘനങ്ങൾക്ക് വിവിധ പ്രസിദ്ധീകരണങ്ങൾക്കെതിരെ നടപടിയെടുക്കാൻ അവർക്ക് അധികാരമുണ്ട്. കൂടാതെ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തുകയോ റദ്ദാക്കുകയോ ചെയ്യാനും പിഴ ചുമത്താനും അവർക്ക് കഴിയും. നിലവിൽ ഓൺലൈൻ മാധ്യമങ്ങൾക്ക് ഗ്രീവിയൻസ് സെൽ രൂപീകരിക്കാൻ നിർദ്ദേശം ഉണ്ടായിരുന്നു എങ്കിലും അത് നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല. മാധ്യമങ്ങൾക്ക് സ്വയം നിയന്ത്രണ സംവിധാനമായി ഇത് രൂപപ്പെടുത്താൻ മാത്രം ആയിരുന്നു. പുതിയ നിയമം വരുന്നതോടെ ഗ്രീവിയൻസ് സെല്ലുകൾക്ക് പ്രസക്തി ഇല്ലാതെ ആവും. ഗ്രീവിയൻസ് സെൽ നിയമത്തിന്റെ ഭാഗമല്ല. അതിൽ ഉൾപ്പെട്ടവരും പുതിയ നിയമ പ്രകാരം രജിസ്റ്റർ ചെയ്യണം. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർപേഴ്‌സൺ ചീഫ് ആയി ഒരു അപ്പീൽ ബോർഡ് ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഡിജിറ്റൽ മീഡിയയിലെ വാർത്തകളെ ഡിജിറ്റൈസ്ഡ് ഫോർമാറ്റിലുള്ള വാർത്തകൾ എന്ന് നിർവചിക്കുന്ന കരട് ബിൽ കേന്ദ്രം പുറത്തിറക്കിയത് ഇന്റർനെറ്റ്, കംപ്യൂട്ടർ, മൊബൈൽ നെറ്റ്‌വർക്കുകൾ എന്നിവയിലൂടെ കൈമാറ്റം ചെയ്യാവുന്നതും ടെക്‌സ്‌റ്റ്, വീഡിയോ, ഓഡിയോ, ഗ്രാഫിക്‌സ് എന്നിവ ഉൾപ്പെടുന്നതുമാണ്. ഇന്ത്യയിലെ പത്രങ്ങളെയും പ്രിന്റിംഗ് പ്രസ്സുകളെയും നിയന്ത്രിക്കുന്ന ബ്രിട്ടീഷ് കാലത്തെ പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് ബുക്ക്സ് ആക്ട്, 1867-ന് പകരമാണ് പ്രസ് ആന്റ് ആനുകാലികങ്ങളുടെ രജിസ്ട്രേഷൻ ബിൽ.