ഗവര്‍ണര്‍ പുണ്യാളനെങ്കില്‍ തെറ്റ് തിരുത്തണമല്ലോ, പ്രമുഖ കോണ്‍ഗ്രസ് നേതാവ് രമേശ് കുറുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

കേരളം ഇപ്പോള്‍ ഡിലിറ്റ് വിവാദത്തില്‍ മുഴുകിയിരിക്കുകയാണ്. ഗവര്‍ണറും സര്‍ക്കാരും, പ്രതിപക്ഷവും ബിജെപിയും മൊത്തത്തില്‍ ഗവര്‍ണറുടെ വെളിപ്പെടുത്തലില്‍ ഞെട്ടലിലും പരസ്പരം പഴിചാരലുമാണ്. കാലിക്കറ്റ് വൈസ് ചാന്‍സലര്‍ വിവാദത്തിന് പിന്നാലെയാണ് ഡിലിറ്റ് വിവാദം. ഇപ്പോഴിതാ ഇതിനെക്കുറിച്ച് രമേശ് കുറുപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്. ഗവര്‍ണര് തെറ്റ് തിരുത്തണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു

ഫേസ്ബുക്ക് പോസ്റ്റ്

ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കങ്ങള്‍ രണ്ട് വിഷയങ്ങളില്‍ ആണുള്ളത്. ഒന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബിന്ദുവിന്റെ നിര്‍ദേശ പ്രകാരം വൈസ് ചാന്‍സ്ലറെ ഭരണഘടനാ വിരുദ്ധമായി നിയമിക്കുന്നതിനുള്ള ഉത്തരവില്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദം കൊണ്ട് ഒപ്പിട്ടു. ഇത് പ്രതിപക്ഷം പുറത്ത് കൊണ്ടുവന്നപ്പോള്‍ ആണ് ഇത് സര്‍ക്കാരിന്റെ സമ്മര്‍ദ്ദം കൊണ്ടാണെന്നും തെറ്റാണെന്നും ഗവര്‍ണര്‍ പരസ്യമായി സമ്മതിച്ചത്. ഹൈ കോടതി സിംഗിള്‍ ബഞ്ച് ചോദിച്ചപ്പോള്‍ ഒരു പ്രശ്‌നവുമില്ല എന്ന സത്യവാങ് മൂലം ആദ്യം governor കൊടുത്തു. ഡിവിഷന്‍ ബഞ്ച് ചോദിച്ചപ്പോള്‍ ഘടക വിരുദ്ധമായി പറയേണ്ടി വരുന്നു.

Governor സര്‍ക്കാരിന്റെ കയ്യിലെ പാവ അല്ല വിശുദ്ധന്‍ ആണെങ്കില്‍ ആദ്യം ചെയ്യണ്ടത് വൈസ് ചാന്‌സലര്‍ നിയമന ഉത്തരവ് പിന്‍വലിക്കുക തെറ്റാണു ചെയ്തത് എങ്കില്‍ സമ്മതിക്കുക മാത്രമല്ലലോ തെറ്റ് തിരുത്തണ്ടേ? ഇനി രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കുന്ന കാര്യത്തില്‍ governor വൈസ് ചാന്‍സലറോട് സ്വകാര്യം പറയുക അല്ലലോ ചെയ്യണ്ടത് മറിച് പ്രൊപോസല്‍ ആയി സിന്ഡിക്കേറ്റില്‍ കൊടുക്കുക അത് സെനറ്റിലെ മൂന്നിലൊന്ന് പേരുടെ അംഗീകാരത്തോടെ governor ഉത്തരവില്‍ ഒപ്പിടുക.

ഭരണഘടനാ പരമായ ഇതൊന്നും ചെയ്യാതെ സര്‍ക്കാരിന്റെ കള്ള കളികള്‍ക്ക് കൂട്ട് നിന്ന ശേഷം ഇപ്പോള്‍ പുണ്യവാളന്‍ ചമയാന്‍ കോണ്‍ഗ്രസ്സിന്റെ ചിലവില്‍ governor ശ്രമിക്കേണ്ട. അതിന് പ്രതിപക്ഷം കരുവാകാതെ ഇരിക്കുന്നതിനാല്‍ ആണ് സുരേന്ദ്രനും വി മുരളീധരനും ഇത്ര വിമ്മിഷ്ടം. ഇതെല്ലാം കഴിഞ്ഞു governor സര്‍ക്കാരിന്റെ തോളില്‍ കയ്യിട്ട് നടക്കുകയും ചെയ്യും. അതുകൊണ്ട് എന്ത് എവിടെ പ്രതികരിക്കണം ആരെ കുറ്റപ്പെടുത്തണം എന്നെല്ലാം പ്രതിപക്ഷത്തിനു സുരേന്ദ്രന്റെ ഉപദേശം വേണ്ട