ടിഎന്‍ പ്രതാപനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി. ടിഎന്‍ പ്രതാപന് പുതിയ ചുമതല. പ്രതാപനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി ഹൈക്കമാന്‍ഡ് നിയമിച്ചു. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതാപന്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നപ്പോള്‍ സീറ്റ് ലഭിച്ചില്ല.

പകരം കെ മുരളീധരന് സീറ്റ് നല്‍കുകയായിരുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷം നേടിയാണ് പ്രതാപന്‍ വിജയിച്ചത്.