സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തൽ; നാളെ കൊച്ചിയില്‍ കോണ്‍ഗ്രസ് നേതൃയോഗം ചേരുന്നു

സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും വിലയിരുത്താനുമായി നാളെ കോണ്‍ഗ്രസ് നേതൃ യോഗം കൊച്ചിയില്‍ ചേരുന്നു. ജില്ലാതല പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിസിസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. താരിഖ് അന്‍വറും കെ.സി. വേണുഗോപാലും പങ്കെടുക്കുന്ന യോഗത്തിൽ കെപിസിസി ജനറല്‍ സെക്രട്ടറിമാരും എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിലെ വീഴ്ചകള്‍ പരിഹരിക്കാനായി മാർഗനിർദേശങ്ങൾ നൽകും. കേണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിൽ പരിശീലനം നല്‍കാന്‍ എഐസിസി സംഘം എത്തുന്നുണ്ട്. എല്ലാ നിയോജക മണ്ഡലങ്ങളിലും ഐടി സെല്‍ രൂപീകരിക്കാനും നിര്‍ദേശമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പായി കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യോഗം.