കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ചര്‍ച്ചകള്‍ ദിഗ് വിജയ് സിങ്ങിലേക്ക്

ന്യൂഡല്‍ഹി. കോണ്‍ഗ്രസില്‍ ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെല്ലാം മത്സരിക്കുമെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കെ ചര്‍ച്ചകള്‍ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ്ങിലേക്ക്. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് കരുതിയ അശോക് ഗെലോട്ട് രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി രാഷ്ട്രീയ നാടക നടത്തിതാണ് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന പരിഗണിക്കുന്നത് മാറ്റുവാന്‍ കാരണം. ഈ മാസം 30നാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം.

ഇപ്പോള്‍ കേരളത്തില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുകയാണ് ദിഗ് വിജയ് സിങ്. അദ്ദേഹം യാത്ര അവസാനിപ്പിച്ച് ഉടന്‍ ഡല്‍ഹിയിലേക്ക് പോകുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാത്രിയോടെ അദ്ദേഹം ഡല്‍ഹിയില്‍ എത്തിയേക്കും. അതേസമയം ശശി തരൂര്‍ മാത്രമാണ് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഏക വ്യക്തി. അദ്ദേഹം 30ന് പത്രിക സമര്‍പ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

തരൂരിനെ കൂടാതെ പവര്‍ കുമാര്‍ ബന്‍സലും പത്രിക വാങ്ങിയെങ്കിലും മത്സരിക്കുന്ന കാര്യത്തില്‍ വ്യക്തതയില്ല. അശോക് ഗെലോട്ടിനെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ച സാഹചര്യത്തില്‍ മുതിര്‍ന്ന നേതാവ് കമല്‍നാഥിനെ മത്സരിപ്പിക്കുവാന്‍ സോണിയ താല്പര്യം പ്രകടിപ്പിച്ചിരുന്നു എന്നാല്‍ അദ്ദേഹം താത്പര്യം കാണിച്ചില്ല. മധ്യപ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുവനാണ് താല്പര്യമെന്ന് അദ്ദേഹം വ്യക്തമാക്കി.