കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു, ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തി

ന്യൂഡല്‍ഹി. കോണ്‍ഗ്രസ് 39 അംഗ പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചു. ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തി. പ്രവര്‍ത്തക സമിതിയില്‍ രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉള്‍പ്പെടുത്തി. അതേസമയം മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ പ്രവര്‍ത്തക സമിതിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

39 അംഗ പ്രവര്‍ത്തക സമിതിക്ക് പുറമെ 32 സ്ഥിരം ക്ഷണിതാക്കളും 9 പ്രത്യേക ക്ഷണിതാക്കളും എക്‌സ് ഓഫീഷ്യോ അംഗങ്ങളെന്ന നിലയില്‍ വിവിധ സംഘടനകളുടെ ചുമതല വഹിക്കുന്നവരും ഉണ്ട്. രാജസ്ഥാനില്‍ നിന്നും സച്ചിന്‍ പൈലറ്റ് ദേശീയി രാഷ്ട്രീയത്തിലേക്ക് എത്തി. ജി 23 അംഗങ്ങളായ മുഗള്‍ വാസ്‌നിക്, ആനന്ദ് ശര്‍മ എന്നിവരും പ്രവര്‍ത്തക സമിതിയില്‍ ഇടം നേടി.

രനയ്യ കുമാര്‍ പ്രവര്‍ത്തക സമിതി അംഗമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും സ്ഥിരം ക്ഷണിതാവായിട്ടാണ് ഉള്‍പ്പെടുത്തിയത്. അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഏറെ നിര്‍ണായകമായ ദിനങ്ങളിലേക്കാണ് കോണ്‍ഗ്രസ് കടക്കുന്നത്.