രാജ്യത്ത് കൊറോണ വ്യാപനം കുറയുന്നു: 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

രാജ്യത്ത് പ്രതിദിന കൊറോണ രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നു. 1.27 ലക്ഷം പുതിയ കേസുകൾ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 2,55,287 പേര്‍ 24 മണിക്കൂറില്‍ രോഗമുക്തി നേടി. നിലവില്‍ 18,95,520 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട് . രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2795 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 3,31,895 ആയി.

അതേസമയം 21,60,46,638 പേര്‍ രാജ്യത്തൊട്ടാകെ വാക്‌സിന്‍ സ്വീകരിച്ചു. രോഗമുക്തി നിരക്ക് 92.09 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 8.64 ശതമാനവും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.62 ശതമാനവുമാണ്. കഴിഞ്ഞ എട്ട് ദിവസമായി 10 ശതമാനത്തില്‍ താഴെയാണ് രാജ്യത്ത് പോസിറ്റിവിറ്റി നിരക്ക്.