മനുഷ്യര്‍ തീര്‍ത്ത ദേശീയപതാകയിലൂടെ ഗിന്നസില്‍ ഇടംപിടിച്ച് രാജ്യം

ഛണ്ഡിഗഡ്. പാറുന്ന ദേശീയ പതാകയായി ജനങ്ങള്‍ അണിനിരന്നതോടെ രാജ്യം പുതിയ ഗിന്നസ് റെക്കോര്‍ഡ് നേടി. ഛണ്ഡിഗഡ് യൂണിവേഴ്‌സിറ്റി എന്‍ഐഡി ഫൗണ്ടേഷനുമായി ചേര്‍ന്ന് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

5885 പേര്‍ അണിനിരന്ന് ഛണ്ഡിഗഡിലെ സെക്ടര്‍ 16 സ്റ്റേഡിയത്തിലാണ് പരിപാടി നടന്നത്. യുഎഇ മുമ്പ് തീര്‍ത്ത റെക്കോര്‍ഡാണ് ഇതിലൂടെ രാജ്യം മറികടനനത്. ദൃശ്യാവിഷ്‌കാരം റെക്കോര്‍ഡ് രേഖപ്പെടുത്തിയതായി ഗിന്നസ് അധികൃതരെ പറഞ്ഞു.

കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് ആളുകള്‍ ഈ റെക്കോര്‍ഡ് നേട്ടത്തിന് സാക്ഷ്യം വഹിച്ചു.