ഭാര്യ സെക്സ് നിഷേധിച്ചെന്നു ഭർത്താവ്, ഡിവോഴ്സ് അനുവദിച്ച് കോടതി

ജീവിത പങ്കാളിയൊട് ദീർഘകാലം ലൈംഗീക ബന്ധം നിഷേധിക്കുന്നത് ക്രൂരത ആണെന്നും നിയമ നടപടിക്ക് ആധാരമാക്കാമെന്നും ഉള്ള സുപ്രധാന വിധി. അലഹബാദ് ഹൈക്കോടതിയാണ്‌ ദാമ്പത്യ ജീവിതത്തിലും പാർടണർമാരുടെ ജീവിതത്തിലും നിർണ്ണായകമാക്കുന്ന വിധി പ്രസ്ഥാവം നടത്തിയിരിക്കുന്നത്. വാരണാസി സ്വദേശി രവീന്ദ്ര പ്രതാപ് യാദവ് ഭാര്യക്ക് എതിരേ നല്കിയ കേസിലാണ്‌ കോടതിയുടെ സുപ്രധാനമായ വിലയിരുത്തൽ. ഹൈക്കോടതി വിധി ആയതിനാൽ രാജ്യത്തേ മുഴുവൻ സമാന കേസിലും ഈ വിധിക്ക് പ്രസക്തിയുണ്ട്.

ന്യായമായ കാരണമില്ലാതെ ദീർഘകാലത്തേക്ക് ഇണയോട് ലൈംഗികബന്ധം നിരസിക്കുന്നത് മാനസിക ക്രൂരതയ്ക്ക് തുല്യമാണ്‌. ഇത്തരം ക്രൂരതകൾ നിയമ പ്രകാരം നടപടിക്ക് ലൈംഗീക ബന്ധം നിഷേധിക്കപ്പെടുന്ന ഇണക്ക് കാരണമാക്കാം. ഇണ തന്നോട് ഏറെകാലമായി ലൈംഗീക ബന്ധം നിഷേധിക്കുകയാണ്‌ എന്ന് ചൂണ്ടിക്കാട്ടി വിവാഹ മോചന കേസ് ഫയൽ ചെയ്ത കേസിൽ ഹൈക്കോടതി വിവാഹ മോചനം അംഗീകരിച്ച് വിധി പറയുകയായിരുന്നു.

കേസിൽ ഭാര്യ ഭർത്താവിനാണ്‌ ലൈംഗീക ബന്ധം നിഷേധിച്ചത്. ഇത് മൂലം തനിക്ക് ദാമ്പത്യ ബാധ്യതകൾ നിറവേറ്റാൻ ആകുന്നില്ലെന്നും തന്റെ ഭാര്യ തനിക്ക് ലൈംഗീക കാര്യങ്ങൾ നടത്തുന്നതിനു തടസം ആകുന്നു എന്നും ഭർത്താവ് ചൂണ്ടിക്കാട്ടുകയാ യിരുന്നു. ഇത്തരത്തിലുള്ള ഭാര്യയിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് വാരണാസി സ്വദേശി രവീന്ദ്ര പ്രതാപ് യാദവ് 2005 നവംബർ 28-ന് കുടുംബ കോടതിയിൽ ഹരജി നല്കി.

എന്നാൽ ഭാര്യ സെക്സ് നിഷേധിച്ചത് വിവാഹ മോചനത്തിനു കാരണമല്ല എന്ന് ചൂണ്ടിക്കാട്ടി വരാനസി കുടുംബ കോടതി കേസ് തള്ളുകയും വിവാഹ മോചനം നിഷേധിക്കുകയും ചെയ്തു. തുടർന്ന് രവീന്ദ്ര പ്രതാപ് യാദവ് ഈ കേസിൽ അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുകയായിരുന്നു. ഈ അപ്പീലിലാണിപ്പോൾ വിധി വന്നിരിക്കുന്നത്.

ലൈംഗീക ബന്ധത്തിനു ഭാര്യ സമ്മതിക്കുന്നില്ലെന്നും വിസമ്മതിക്കുകയും ദാമ്പത്യ ബാധ്യതകൾ നിറവേറ്റാൻ ഭാര്യ തടസം ആകുന്നു എന്നും ഹരജിയിൽ ഹൈക്കോടതിയിൽ അറിയിച്ചു.ഭാര്യയുടെ മാനസിക ക്രൂരതയുടെ പേരിൽ അദ്ദേഹം വിവാഹമോചനം തേടുകയായിരുന്നു.മെയ് 16 ലെ ഉത്തരവിൽ, ജസ്റ്റിസുമാരായ സുനീത് കുമാറും രാജേന്ദ്ര കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് യുവാവിനു വിവാഹ മോചനം അനുവദിച്ച് കുടുംബ കോടതി ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.

കുടുംബകോടതി ഹൈപ്പർ-ടെക്‌നിക്കൽ സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം സമർപ്പിച്ച തെളിവുകൾക്ക് വിരുദ്ധമായി ഒന്നും രേഖയിൽ ഇല്ലെന്ന വസ്തുത ഉണ്ടായിരുന്നിട്ടും വാദിയുടെ ഹർജി തള്ളിക്കളയുകയും ചെയ്തു ചെയ്തു എന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.ജീവിതം പുനരാരംഭിക്കാൻ ഒരു പങ്കാളിയെ നിർബന്ധിതരാക്കുന്ന ലൈംഗീക ബന്ധത്തിനു തടസം നില്ക്കുന്ന ഇണയുടെ നിലപാടും സമീപനവും ക്രൂരതയാണ്‌. ലൈംഗീക ബന്ധം ആവശ്യപ്പെടുന്ന ഇണയ്ക്ക് അത് നിഷേധിക്കുന്ന മറ്റൊരു ഇണയുമായി വിവാഹ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ആകില്ല.ഇത്തരത്തിലു 2 ഇണകളേ വിവാഹ ബന്ധത്തിലൂടെ ഒന്നിപ്പിച്ച് നിർത്താൻ ആകില്ലെന്നും ഹൈക്കോടതി വീക്ഷിച്ചു.

1979 മെയ് മാസത്തിൽ ദമ്പതികൾ വിവാഹിതരായി, കുറച്ച് സമയത്തിന് ശേഷം ഭാര്യയുടെ സ്വഭാവം മാറി, ഭാര്യ ഭർത്താവുമായി ലൈംഗീക ബന്ധത്തിനു വിസമ്മതിച്ചു. ഹരജിക്കാരൻ ആവശ്യപ്പെട്ടിട്ടും ഭാര്യ തയ്യാറായില്ല എന്നും ഹരജിക്കാരൻ ബോധിപ്പിച്ചു.പിന്നീട് ഭാര്യ മാതാപിതാക്കളുടെ വീട്ടിൽ താമസിക്കാൻ തുടങ്ങി. വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം തിരികെ വരാൻ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ ഭാര്യയുടെ ആവശ്യം ലൈംഗീക ബന്ധം പറ്റില്ല എന്നും അങ്ങിനെ എങ്കിൽ വരാം എന്നും ആയിരുന്നു.

1994 ജൂലൈയിൽ ഗ്രാമത്തിൽ ഒരു പഞ്ചായത്ത് ഒത്ത് തീർപ്പ് നടത്തുകയും കക്ഷികൾ ധാരണയിലെത്തുകയും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടുകയും ചെയ്തു. തന്റെ ഭാര്യക്ക് 22,000 രൂപ ജീവനാംശം നൽകിയെന്നാണ് ഹർജിക്കാരന്റെ വാദം.എന്നാൽ കോടതിയിൽ എത്തിയപ്പോൾ ഭാര്യ വിവാഹ മോചനത്തേ എതിർക്കുകയായിരുന്നു.മാനസികമായ ക്രൂരത, ഉപേക്ഷിക്കൽ, വിവാഹമോചന കരാർ എന്നിവയുടെ അടിസ്ഥാനത്തിൽ ഭർത്താവ് വിവാഹമോചനത്തിന് സമീപിച്ചപ്പോൾ കീഴ് കോടതിയും അയാളുടെ കേസ് തള്ളുകയായിരുന്നു.