വനിതാ ഐപിഎസ് ഓഫിസർക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ തമിഴ്നാട് ഡിജിപിക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

വനിതാ ഐപിഎസ് ഓഫിസർക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ കേസിൽ തമിഴ്നാട് ഡിജിപിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ രാജേഷ് ദാസ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയായിരുന്നു. വില്ലുപുരം സിജെഎം കോടതി രാജേഷ് ദാസിന് 3 വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. സസ്പെൻഷനിൽ കഴിയുന്ന് രാജേഷ് ദാസ് ക്രമസമാധാന ചുമതലയുള്ള സ്പെഷ്യൽ ഡിജിപി ആയിരുന്നു.

2021 ലായിരുന്നു കേസിനാസ്പദമായ സംഭവം. 2021 ഫെബ്രുവരി 21ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് സുരക്ഷയൊരുക്കു ന്നതിനിടെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയോട് രാജേഷ് ദാസ് മോശമായി പെരുമാരുന്ന ഉണ്ടായത്. ഇത് സംബന്ധിച്ച് വനിതാ ഐപിഎസ് ഓഫിസർ പരാതി നൽക്കുകയാണ് ഉണ്ടായത്. ക്രൈംബ്രാഞ്ച് – ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ആണ് കേസ് അന്വേഷണം നടത്തിയത്.

അന്വേഷണം പൂർത്തിയാക്കി തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ 400 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. സെൻട്രൽ സോണിലെ അന്നത്തെ ഇൻസ്‌പെക്ടർ ജനറൽ, തിരുച്ചി റേഞ്ചിലെ മുൻ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ, ഓട്ടോമേഷൻ സൂപ്രണ്ട്, ആസ്ഥാനത്തെ മുൻ ഡെപ്യൂട്ടി കമ്മീഷണർ എന്നിവർക്കെതിരെ നടപടിയെടുക്കാനും ആവശ്യപെട്ടിരുന്നതാണ്.