മധുവധക്കേസിലെ കോടതി വിധി: പൊരുതണമെന്ന് ജനാധിപത്യ വിശ്വാസികളെ പ്രേരിപ്പിക്കുന്നത് – പി.ഡി.പി

കണ്ണൂർ. വിശന്ന വയറിന് വേണ്ടി ഒരിറ്റ് ഭക്ഷണം മോഷ്ട്ടിച്ചു എന്നതിൻ്റെ പേരിൽ കള്ളനെന്ന് മുദ്ര കുത്തി സാദാചാര ഗുണ്ടകൾ കെട്ടിയിട്ട് തല്ലിക്കൊന്ന അട്ടപ്പാടിയിലെ മധുവിൻ്റെ അരും കൊലക്ക് ഉത്തരവാദികളായ പ്രതികൾക്ക് ശിക്ഷ നൽകിക്കൊണ്ടുള്ള കോടതി വിധി രാജ്യത്ത് പിന്നോക്കക്കാരന് നീതി അകലെയാണെങ്കിലും പൊരുതണമെന്ന് ജനാധിപത്യ വിശ്വാസികളെ പ്രേരിപ്പിക്കുന്ന ആശ്വാസത്തിൻ്റെ, പ്രതീക്ഷയുടെ വിധിയാണെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ.

പ്രതികൾക്കെതിരെ ചാർത്തപ്പെട്ട I.P.C 302 പരിഗണിക്കപ്പെടാതെ പോയതും, നിലവിലെ അവസ്ഥയിൽ പ്രതികൾക്ക് പരമാവധി ശിക്ഷയായ പത്ത് വർഷം എന്നത് നൽകാതിരുന്നതും നിരാശാജനകമാണെങ്കിലും, മേൽകോടതിയെ സമീപിക്കുമെന്ന സർക്കാർ നിലപാടും കൂറുമാറിയ സാക്ഷികൾക്കെതിരെ ആരംഭിച്ച ശിക്ഷണ നടപടികളും ഏറെ പ്രശംസനീയമാണെന്നും നിസാർ മേത്തർ പറഞ്ഞു.

കേരളപ്പിറവിക്ക് ശേഷം തൊണ്ണൂറുകളുടെ തുടക്കത്തിൽ സവർണ്ണ ഉദ്യോഗസ്ഥ മേധാവികളാൽ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ടും, വിഷം കൊടുത്തും കൊടും ക്രൂരമായി കൊലചെയ്യപ്പെട്ട കേരളത്തിലെ ദലിത് ഐ.എ.എസ് ഉദ്യോഗസ്ഥരായ സി.ടി സുകുമാരൻ്റെയും, ആർ.ഡി.ഒ സന്തോഷിൻ്റേയും കൊലപാതകികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് അബ്ദുൾ നാസിർ മഅദനിയുടെ നേതൃത്വത്തിൽ പി.ഡി.പി പതിനായിരങ്ങളെ അണിനിരത്തി കൊണ്ട് നടത്തിയ പ്രക്ഷോപം തുടങ്ങി, ദീർഘകാലം പി.ഡി.പി കേന്ദ്ര കമ്മിറ്റി അംഗവും, മധു നീതി സഹായ സമിതിയുടെ ചെയർമാനായ വി.എം മാഴ്സൺ നടത്തിയ ഇടപെടലുകളും ജനാധിപത്യ കേരളത്തിന് ഇന്ത്യൻ സവർണ്ണ വിരുദ്ധ പോരാട്ട സമരങ്ങൾക്ക് ആവേശം പകരുന്നതാണെന്നും പി.ഡി.പി കേന്ദ്ര കമ്മിറ്റി വിധിയെ സ്വാഗതം ചെയ്ത് കൊണ്ടു നൽകിയ വാർത്ത കുറിപ്പിൽ പറഞ്ഞു.