ബംഗാളില്‍ കോവിഡ്‌ വാക്‌സീന്‍ സ്വീകരിച്ച 2 പേര്‍ മരിച്ചു

കൊല്‍ക്കത്ത: ബംഗാളില്‍ കോവിഡ്‌ വാക്‌സീന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന്‌ രണ്ട്‌ മരണം. രണ്ടാഘട്ടത്തില്‍ കോവിഡ്‌ വാക്‌സീന്‍ സ്വീകരിച്ച, 60 വയസിന്‌ മുകളിലൂളള രണ്ട്‌ പേരാണ്‌ മരിച്ചത്‌. ഹൃദയാഘാതമാണ്‌ മരണകാരണമെന്ന്‌ പ്രാഥമിക റിപ്പോര്‍ട്ട്‌. ആരോഗ്യവകുപ്പ്‌ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന്‌ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഡാര്‍ജലിങ്‌ സ്വദേശിയായ പാരുള്‍ ദുത്ത ( 75 ), ദുഗ്‌പുരി സ്വദേശിയായ കൃഷ്‌ണ ദുത്ത (65 ) എന്നിവര്‍ മാര്‍ച്ച്‌ എട്ടിനാണ്‌ കോവിഡ്‌ വാക്‌സീന്‍ സ്വീകരിച്ചത്‌ കോവിഷീല്‍ഡ്‌ വാക്‌സീനാണ്‌ ഇവര്‍ക്ക്‌ നല്‍കിയത്‌.

ഇരുവര്‍ക്കും ഹൃദയസംബന്ധമായ അസുഖങ്ങള്‍ നേരത്തെയുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌. വാക്‌സീന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന്‌ മൂന്ന്‌ പേരാണ്‌ പശ്ചിമ ബംഗാളില്‍ ഇതുവരെ മരിച്ചത്‌.