കമ്യൂണിസ്റ്റ് ഭീകരര്‍ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് സിആര്‍പിഎഫ് ജവാന് പരിക്ക്

ബീജാപൂര്‍. കമ്യൂണിസ്റ്റ് ഭീകരര്‍ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് ഛത്തീസ്ഗഡിലെ ബീജാപുരില്‍ സിആര്‍പിഎഫ് ജവാന് പരിക്ക്. ഐഇഡി നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. 85-ാം ബറ്റാലിയനിലെ കോര്‍പ്‌സ് സൈനികന്‍ പ്രശാന്ത് ഭൂവിനാണ് പരിക്കേറ്റത്.

ഗംഗളൂര്‍ പോലീസ് സ്‌റ്റേഷനിലെ ബുര്‍ജി ഗ്രാമത്തിന്റെ കിഴക്ക് ഭാഗത്ത് നിന്ന് മൂന്ന് കിലോഗ്രാം തൂക്കമുള്ള ഐഇഡിയായിരുന്നു കണ്ടെടുത്തത്. സംഭവത്തിന് പിന്നാലെ കമ്യൂണിസ്റ്റ് ഭീകരര്‍ക്കായിട്ടുള്ള തിരച്ചില്‍ സേന ആരംഭിച്ചു. പുസ്‌നര്‍ ക്യാമ്പിലെ മെഡിക്കല്‍ ഓഫീസറാണ് പരിക്കേറ്റ ജവാനെ ചികിത്സിക്കുന്നത്.