നല്ല ഒരു പാന്റ് വാങ്ങാൻ കാഷില്ലേ മോളേ, പ്രാർഥനയു‌ടെ ചിത്രത്തിനുതാഴെ മോശം കമന്റുകൾ

മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഇന്ദ്രജിത്ത്.ഭാര്യ പൂർണ്ണിമയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്.ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും 2002 ലായിരുന്നു വിവാഹിതരായത്.സോഷ്യൽ മീഡിയയിലും ഈ താരദമ്പതികൾ സജീവമാണ്.ഇവരുടെ മക്കളായ പ്രാർതനയും നക്ഷത്രയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.

എഞ്ചിനീയറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ഇന്ദ്രജിത്ത് സിനിമയിലേക്കെത്തിയത്.ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനെന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു താരം തുടക്കം കുറിച്ചത്.വില്ലത്തരവും സ്വാഭാവിക കഥാപാത്രങ്ങളും മാത്രമല്ല നായകവേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച്‌ മുന്നേറുകയായിരുന്നു താരം.‌‌ പ്രാർത്ഥന പങ്കുവെച്ച ചിത്രത്തിനുതാഴെ വളരെ മോശം കമന്റുകളാണ് ഉയർന്നുവരുന്നത്. ഇന്ദ്രജിത്തിന് നല്ല അവസരം ലഭിച്ചാലെ പ്രാര്‍ത്ഥനയുടെ ദാരിദ്ര്യം മാറു’, ‘നല്ല ഉടുപ്പ് കിട്ടാന്‍ പ്രാര്‍ത്ഥിക്കാം’ എന്നീ രീതിയിലാണ് കമന്റുകള്‍.

പ്രാർത്ഥനയെന്ന പാത്തു പാട്ടിലാണ് താൽപര്യം പ്രകടിപ്പിച്ചത്.മോഹൻലാൽ എന്ന ചിത്രത്തിൽ അച്ഛന് വേണ്ടി ഗാനം ആലപിച്ചിരുന്നു ഈ മകൾ.ലാലേട്ടാ എന്ന് തുടങ്ങുന്ന ഗാനത്തെ കേരളക്കര ഹൃദയത്തിലേക്ക് സ്വീകരിക്കുകയായിരുന്നു