മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ ലൈംഗീക ആക്ഷേപം, രശ്മി ആർ നായർക്കും സുനിതാ ദേവദാസിനും എതിരെയും

രശ്മി ആര്‍ നായര്‍, സുനിത ദേവദാസ്, വീണ വിജയന്‍

സ്ത്രീകള്‍ക്ക് എതിരെയുള്ളെ സൈബര്‍ ആക്രമണം വന്‍ രൂക്ഷമാണ്. സെലിബ്രിറ്റികളും മറ്റും ഇത്തരം വലിയ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നുണ്ട്. പലരെയും ഇന്റര്‍നെറ്റില്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്നു വരെയുണ്ട്. ഇത് അവര്‍ അറിയുന്നു പോലുമില്ല. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ വീഡിയോകളും സ്വകാര്യതയും വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ് സൈബർ ആക്രമികൾ .പരസ്യം പൂർണ്ണമായി വ്യാജവും അരോ പക തീർക്കാൻ വേണ്ടിയും പോൺ സൈറ്റിലും, ലക്ഷങ്ങൾ അംഗങ്ങൾ ആയുള്ള ടെലഗ്രാമിലും ഇത് പരസ്യപ്പെടുത്തുകയായിരുന്നു. വീണാ വിജയനെ പരാമർശിക്കുന്ന അതേ ഭാഗത്ത് തന്നെ രശ്മി ആർ നായരേയും, സുനിതാ ദേവദാസിനെയും കൂടി മോശമായി പരാമർശിക്കുന്നു.

പോണ്‍ സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലും മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരെ ഇത്തരം പ്രചരണങ്ങളും അക്രമങ്ങളും നടന്നിട്ടും യാതൊരു നടപടിയും എടുക്കാന്‍ തയ്യാറായിട്ടില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മകളുടെ അവസ്ഥ ഇതാണെങ്കില്‍ ബാക്കി സ്ത്രീകളുടെയും യുവതികളുടെയും അവസ്ഥ എന്താകും.

ഇവരുമായുള്ള കാര്യങ്ങൾക്കും വീഡിയോകൾക്കും നിരപരാധികളായ 3 യുവാക്കളുടെ നമ്പർ ആണ്‌ കൊടുത്തിരിക്കുന്നത്. ഇതുമൂലം ഈ 3 യുവാക്കൾക്ക് ജീവനു തന്നെ ഇപ്പോൾ ഭീഷണിയാണ്‌. ഒരു ഭാഗത്ത് മോശം വീഡിയോകൾക്കും , രാത്രി ബുക്ക് ചെയ്യാനും ആയി നീണ്ട വിളികൾ. മറു ഭാഗത്ത് പാർട്ടി പ്രവർത്തകരുടെ കടുത്ത ഭീഷണി. യുവാക്കൾ 3 പേരും ഇപ്പോൾ മാനസീക അസ്വാസ്ഥ്യത്തിലും ഫോൺ ഓഫാക്കി പുറത്ത് പോലും ഇറങ്ങാതെ കഴിയുകയാണ്‌.

വീണ വിജയനെ കൂടാതെ സുനിത ദേവദാസിനെതിരെയും രശ്മി ആര്‍ നായര്‍ക്ക് എതിരെയും ഇത്തരം പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ഇവരും അശ്ലീല ദൃശ്യങ്ങള്‍ വില്‍പ്പനയ്ക്ക് എന്നും രാത്രി കിടക്ക പങ്കിടാമെന്നുമാണ് ടെലഗ്രാം അടക്കമുള്ളിടത്ത് പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മലയാളി സ്ത്രീകളെ അപമാനിക്കുന്നതും ആക്രമിക്കുന്നതിനും നേതൃത്വം നല്‍കുന്നത്  ഓണ്‍ലൈന്‍ ചാനലല്‍ മുതലാളി എന്നും ആരോപണം ഉയരുന്നുണ്ട്. ഈ മൂന്ന് സ്ത്രീകളും ഇയാളുടെ വിരോധികളും പക തീർക്കാൻ തക്കം പാർത്തിരിക്കുന്നതുമത്രെ. വീണ വിജയന്‍, സുനിത ദേവദാസ്, രശ്മി ആര്‍ നായര്‍ എന്നിവരുടെ തുണ്ട് വീഡിയോകള്‍ക്ക് വിളിക്കാന്‍ രണ്ട് ലക്ഷം അംഗങ്ങളുള്ള ടെലഗ്രാം ഗ്രൂപ്പില്‍ നമ്പറുകള്‍. ഇവര്‍ക്ക് ഒപ്പം കഴിയാനും രാത്രി പങ്കു വെയ്ക്കാനും പ്രത്യേക നിരക്കുകള്‍.

ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടുമില്ല. കേരളത്തിൽ അനേകം യുവതികളുടെ ജീവിതം സൈബർ ഗുണ്ടകൾ വക വരുത്തിയിട്ടുണ്ട്. സെലിബ്രേറ്റികളുടേയും, വൈരാഗ്യം ഉള്ളവരുടേയും ചിത്രങ്ങൾ പോൺ സൈറ്റിലും മറ്റും മോർഫ് ചെയ്ത് കൊടുക്കുക, എസ്കോർട്ട് സൈറ്റിൽ ഇടുക, ലൈംഗീക ആവശ്യം അറിയിച്ചുള്ള സൈറ്റിൽ ഇടുക…തുടർന്ന് വൈരാഗ്യം ഉള്ള മറ്റുള്ളവരുടെ നമ്പർ കൊടുക്കുക..ഇതൊക്കെ നടന്നു വരുന്നതാണ്‌. സൈബർ ആക്രമണം തടയാൻ കർശന നിലപാട് പോലീസ് സ്വീകരിക്കാത്തത് വീണ്ടും കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ സ്റ്റോറി കാണാം;