റോഷനുമായി പ്രണയത്തിലാണോ എന്ന് പലരും ചോദിച്ചു, മറുപടിയുമായി ദര്‍ശന

ലോക്ക്ഡൗണ്‍ കാലത്ത് തിയേറ്ററുകള്‍ അടച്ചപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തെത്തിയ ചിത്രമായിരുന്നു സീ യൂ സൂണ്‍.ഫഹദ് ഫാസിലും റോഷന്‍ മാത്യൂസും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.ചിത്രത്തില്‍ ദര്‍ശന അവതരിപ്പിച്ച അനുവും റോഷന്‍ അവതരിപ്പിച്ച ജിമ്മിയും മികച്ചതാണെന്ന് പറയുകയാണ് പ്രേക്ഷകര്‍.

ജീവിതത്തിലും 2011 മുതല്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ച് ഒരു സിനിമ ചെയ്യാന്‍ സാധിച്ചതിന്റെ ത്രില്ലിലാണ്.ചെന്നൈയിലെ നാടക ഗ്രൂപ്പില്‍ വെച്ചാണ് ദര്‍ശനയും റോഷനും ആദ്യമായി പരിചയപ്പെടുന്നത്.മലയാളത്തിലെ പ്രധാന നടിയായി താന്‍ മാറുമെന്ന് ഒന്‍പത് വര്‍ഷം മുന്‍പ് റോഷന്‍ പറഞ്ഞിരുന്നെന്നാണ് ഇപ്പോള്‍ ദര്‍ശന പറയുന്നത്.

എന്നാല്‍ ഒരുപാട് ആളുകള്‍ ഞങ്ങള്‍ പ്രണയത്തിലാണോ എന്ന് അടുത്തിടെ ചോദിക്കാന്‍ തുടങ്ങിയെന്നും അതിന് മറുപടിയായി തങ്ങള്‍ മികച്ച സുഹൃത്തുക്കളാണെന്നാണ് ദര്‍ശന പറയുന്നത്.ദര്‍ശന ഒരു ബോണ്‍ ആര്‍ട്ടിസ്റ്റാണെന്ന് ആദ്യ പെര്‍ഫോമന്‍സ് സ്റ്റേജില്‍ കണ്ടപ്പോഴേ ഉറപ്പിച്ചെന്ന് റോഷനും പറയുന്നു.