ദർശന ദാസ് അമ്മയായി, ആശംസകളുമായി ആരാധകർ

കറുത്ത മുത്ത് സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ദർശന ദാസ്. കറുത്തമുത്തിലെ ഗായത്രി തിളങ്ങിയ താരം സുമംഗലി ഭവ എന്ന സീരിയലിൽ ദേവു എന്ന നായികയായി എത്തിയിരുന്നു.അഭിനയ മികവ് തന്നെയാണ് ദർശനയെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഉറപ്പിച്ചു നിർത്തിയത്. ഏതുവേഷവും തനിക്ക് അനായാസം വഴങ്ങും എന്ന് തെളിയിച്ച നടി വളരെ വേഗമാണ് സുമംഗലീഭവ എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്.

അടുത്തിടെയാണ് താരം വിവാഹിതയായത്. രഹസ്യവിവാഹം ആയിരുന്നു. സുമംഗലീഭവ സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന അനൂപ് കൃഷ്ണനാണ് ദര്ശനയുടെ ഭർത്താവ്. കുറെ വർഷങ്ങളായി തങ്ങൾ സൗഹൃദത്തിൽ ആയിരുന്നതായും പിന്നീട് അത് പ്രണയം ആവുകയായിരുനെന്നും ഇരുവരും പറഞ്ഞിരുന്നു.

ഇപ്പോളിതാ കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് ഇരുവരും. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ താൻ ഗർഭിണിയാണെന്നും വൈകാതെ കുഞ്ഞതിഥി വരുമെന്നുള്ള കാര്യം നടി പറഞ്ഞിരുന്നു. ഒടുവിൽ ജനുവരി 19 ദർശന ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെ അനൂപാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേ ആൺകുഞ്ഞ് ജനിച്ചത്. ഞങ്ങൾ വളരെ സന്തോഷത്തിലാണെന്നും അനൂപ് പറയുന്നു. താരദമ്പതിമാർക്ക് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളുമെല്ലാം എത്തി