16ാം വയസ്സിൽ വിവാഹം കഴിച്ചയാളെ വീണ്ടും വിവാഹം കഴിക്കുന്നു- ദയ അശ്വതി

ദയ അശ്വതി വീണ്ടും വിവാഹിതയാകുന്നു. രണ്ടാമത്തെ വിവാഹ ബന്ധം അടുത്തിടെയാണ് വേർപെടുത്തിയത്. ഇപ്പോൾ ആദ്യ ഭർത്താവിനെ വീണ്ടും വിവാഹം കഴിക്കുന്നതിന്റെ സന്തോഷത്തിലാണ് താരം. അതുമായി ബന്ധപ്പെട്ട് താരം പങ്കുെവെച്ച കുറിപ്പിങ്ങനെ, 16 വയസിലെ എൻ്റെ വിവാഹം വീണ്ടും ഒന്നിക്കുന്നു പ്രാർത്ഥനയുണ്ടാവണം കാലം എത്ര കഴിഞ്ഞാലും സ്നേഹം സത്യമാണെങ്കിൽ
ഞങ്ങൾ ഒന്നിക്കുക തന്നെ ചെയ്യും പിന്നല്ല….

എന്നെ കുറ്റപ്പെടുത്തിയവർക്കും ഞാൻ കൊള്ളില്ലാ എന്ന് പരസ്യമായി വിളിച്ചുകൂവിയർക്കും എൻ്റെ കണ്ണീർ കണ്ട് രസിച്ചവർക്കും കൊടുക്കാൻ ഇതിലും കൂടുതൽ പ്രതികാരം ഇനി ഭൂമിയിൽ അവശേഷിക്കുന്നില്ല ദൈവം സത്യമാണ് എൻ്റെ ജീവിതം തല്ലിതകർക്കാൻ നോക്കിയിട്ട് സ്വന്തം ജീവിതം പെരുവഴിലായത് മിച്ഛം ല്ലേ??….കഷ്ട്ടം….. ദൈവം വലിയവനാണ്

ബിഗ് ബോസ് സീസൺ 2ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയുടെ ഭാഗമായ താരമാണ് ദയ ആശ്വതി. ബിഗ്‌ബോസ് ഷോയിൽ ദയയുടെ സംസാരം പലപ്പോഴും വലിയ വഴക്കുകളിൽ ചെന്ന് എത്തിയിട്ടുണ്ട്.ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയകളിൽ സജീവമാണ്.അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.ആദ്യ വിവാഹബന്ധം വേർപെടുത്തിക്കഴിയുകയാണ് താരം രണ്ട് മക്കളും ഭർത്താവിനൊപ്പമാണ് താമസം. സോഷ്യൽ മീഡിയയിൽ സജീവമാണ് ദയ. അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതയായതും ബന്ധം വേർപിരിഞ്ഞതും