ഒട്ടും ലൈം​ഗിക ദാരിദ്രമനുഭവിക്കാത്ത അണ്ണൻ എത്ര കെട്ടി, എത്ര പേര് കൂടെ കൊണ്ട് നടക്കുന്നു, മൊത്തത്തിൽ മൂന്നാമത്തെയല്ലേ? ദയ അശ്വതി

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയർന്ന താരമാണ് അമൃത. തനി നാട്ടിൻ പുറത്തുകാരിയായ അമൃത പിന്നീട് നടൻ ബാലയെ വിവാഹം ചെയ്തു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുമുണ്ട്.

​ഗോപി സുന്ദറുമായി ഒന്നിച്ചു ജീവിതമാരംഭിച്ചതോടെയാണ് അമൃത വീണ്ടും വാർത്തകളിലിടം നേടിയത്. ഗോപി സുന്ദറിന്റെ നെഞ്ചോട് ചേർന്നു നിന്നുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് അമൃത പുതിയ ജീവിതം തുടങ്ങുന്നു എന്ന വിവരം പങ്കുവെച്ചത്. നിരവധിപ്പേർ‌ വിമർശനവുമായെത്തിയിരുന്നു.

കഴിഞ്ഞ ദിവസം അമൃതയും ഗോപി സുന്ദറും ഒരുമിച്ചെത്തിയ അഭിമുഖം വൈറലായിരുന്നു. കേരളത്തിലെ ലൈംഗിക ദാരിദ്ര്യം എത്രത്തോളം മനസിലായെന്ന് ​ഗോപി സുന്ദർ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഗോപി സുന്ദറിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം ദയ അശ്വതി.

നിങ്ങളുടെ കാര്യം കണ്ടാലേ ഒരു കോമഡിയാണ്, എന്നാലും എന്റെ അഭിപ്രായം പറയാമെന്ന് വിചാരിച്ചു. നിങ്ങൾ പാട്ടിനെക്കുറിച്ച് അഭിപ്രായങ്ങൾ പറഞ്ഞോളൂ. കാരണം പാടാനുള്ള കഴിവ് രണ്ടാൾക്കുമുണ്ട്. പാട്ടുമായി ബന്ധപ്പെട്ടുള്ള അഭിമുഖം കൊടുത്തോളൂ, അത് വളരെ നല്ല കാര്യമാണ്. എന്നാൽ മലയാളികളുടെ നെഞ്ചത്തോട്ട് കുതിര കയറാനൊന്നും നിങ്ങളായിട്ടില്ലെന്നായിരുന്നു ദയ അശ്വതിയുടെ പ്രതികരണം.

അത്രയ്ക്ക് പെർഫെക്ടായ വ്യക്തിയുമല്ല ഗോപി സുന്ദർ എന്നാണ് താരം പറയുന്നത്.. മലയാളികൾക്ക് ഒരു തെങ്ങിൽ തുണി ചുറ്റിയത് കണ്ടാലും ലൈംഗിക ദാരിദ്ര്യമാണ് എന്നല്ലേ, ഒട്ടും ദാരിദ്രമനുഭവിക്കാത്ത അണ്ണൻ എത്ര കെട്ടി, എത്ര പേര് കൂടെ കൊണ്ട് നടക്കുന്നു. മൊത്തത്തിൽ മൂന്നാമത്തെയല്ലേ എന്നും ദയ അശ്വതി ചോദിക്കുന്നുണ്ട്. അമൃതയ്ക്ക് മുമ്പ് ഗോപി സുന്ദറിന്റെ ജീവിതത്തിലുണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ചായിരുന്നു ദയ അശ്വതിയുടെ വാക്കുകൾ.

ഈ അണ്ണന് ഒട്ടും ദാരിദ്രമില്ല. ഒന്നുകെട്ടി രണ്ടാമത് ലിവിങ് റ്റുഗദർ, മൂന്നാമത്തേത് കെട്ടിയെന്ന് പറയാൻ ധൈര്യമില്ലെന്നും ആദ്യം സ്വന്തം കാര്യം തിരുത്താൻ നോക്കൂ, എന്നിട്ട് മറ്റുള്ളവരെ കാര്യം നോക്കൂവെന്നും ദയ അശ്വതി പറഞ്ഞു

ഞങ്ങളുടെ ജീവിതം ചികയാൻ ആർക്കും അവകാശമില്ലെന്ന് പറഞ്ഞല്ലോ, അതേപോലെ നാട്ടുകാരുടെ നെഞ്ചത്ത് പൊങ്കാലയിടാനുള്ള അവകാശം നിങ്ങൾക്കുമില്ലെന്നും അവർ വ്യക്തമാക്കുന്നു. ഒന്നിൽത്തുടങ്ങി മൂന്നിലെങ്കിലും നിങ്ങൾ അവസാനിപ്പിക്കുമോയെന്നും ദയ അശ്വതി ചോദിക്കുന്നുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. നിരവധിപേരാണ് വിമർശിച്ചും അനുകൂലിച്ചുമെത്തുന്നത്.