ഇത്രയും അധഃപതിച്ചുപോയോ മലയാളികളുടെ സംസ്‌കാരം, മലയാളികളുടെ കോഴിത്തരം കണ്ട് ഞാൻ ഞെട്ടിപ്പോയി- ദയ അശ്വതി

ബിഗ് ബോസ് സീസൺ 2ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയുടെ ഭാഗമായ താരമാണ് ദയ ആശ്വതി. ബിഗ്‌ബോസ് ഷോയിൽ ദയയുടെ സംസാരം പലപ്പോഴും വലിയ വഴക്കുകളിൽ ചെന്ന് എത്തിയിട്ടുണ്ട്.ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയകളിൽ സജീവമാണ്.അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.ആദ്യ വിവാഹബന്ധം വേർപെടുത്തിക്കഴിയുകയാണ് താരം രണ്ട് മക്കളും ഭർത്താവിനൊപ്പമാണ് താമസം. സോഷ്യൽ മീഡിയയിൽ സജീവമാണ് ദയ. അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതയായതും ബന്ധം വേർപിരിഞ്ഞതും

ഇപ്പോഴിതാ ദയ അശ്വതിയുടെ ഒരു ലൈവ് വീഡിയോ ആണ് വൈറൽ ആകുന്നത്. കഴിഞ്ഞ ദിവസം ഐസ്‌ക്രീം കഴിക്കുന്ന ചിത്രം ദയ പോസ്റ്റ് ചെയ്തിരുന്നു. നിരവധി ആളുകൾ മോശം കമന്റുകൾ രേഖപ്പെടുത്തിയിരുന്നു. ഇപ്പോളിതാ അതിനു മറുപടിയുമായെത്തിയിരിക്കുകയാണ് താരം, വാക്കുകൾ,

ഐസ്‌ക്രീം കഴിക്കുന്ന ഒരു ഫോട്ടോ ഞാൻ പോസ്റ്റ് ചെയ്തപ്പോൾ, എന്റെ ശിവനേ നമ്മുടെ കേരളത്തിലെ ചില മലയാളികളുടെ മനസിലിരിപ്പും കോഴിത്തരവും ഞാൻ കണ്ടു എന്റെ പൊന്നോ. ഇത്രയും തരം താഴ്ന്ന് ചിന്തിക്കുന്ന ചിലർ ഉണ്ട് എന്നും മനസിലായി. മാത്രമല്ല, ഇത്രയും അധഃപതിച്ചുപോയോ മലയാളികളുടെ സംസ്‌കാരം?. വെറുതെയല്ല കേരളത്തിൽ ഇത്രയധികം സ്ത്രീ പീഡനങ്ങൾ പെരുകുന്നത് .രജിത്ത് സാർ പറഞ്ഞത് ഇപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്കും ദയക്കും പവനും പോലുള്ളവർക്ക് ജീവതത്തിൽ അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞത് സത്യമാണ് എന്ന കാര്യം. എനിക്ക് അഭിനയിക്കാൻ അറിയില്ല. പക്ഷെ ജീവിക്കാൻ അറിയാം. ആരുടെ മുന്നിലും പതറാതെ തോൽക്കാതെ ഞാൻ ഇന്നും ജീവിക്കുന്നു അഭിനയമല്ലാത്ത ജീവിതം.