ഡൽഹിയിൽ ശക്തമായ ഭൂചലനം; 6.4 തീവ്രത രേഖപ്പെടുത്തി

ഡൽഹിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി. വടക്കൻ നേപ്പാളാണ് ഭൂചനത്തിന്റെ പ്രഭവ കേന്ദ്രം. ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. രണ്ടു മാസങ്ങൾക്കിടെ നേപ്പാളിൽ പ്രഭവ കേന്ദ്രമായി ഉണ്ടാകുന്ന നാലാമത്തെ ഭൂചനമാണിത്.

ഇന്ത്യൻ സമയം 11.32 നാണ് ഭൂചനമുണ്ടായത്. ഭൗമ നിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴെയായാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചനമാണ് അനുഭവപ്പെട്ടത്. ബഹുനില കെട്ടിടത്തിൽ നിന്ന് ആളുകൾ ഇറങ്ങിയോടുന്ന സാഹചര്യം ഉണ്ടായി. തുടർച്ചയായ ഭൂചനം ആശങ്ക ഉയർത്തിയിട്ടുണ്ട്. അതേസമയം ഭൂചലനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് നേപ്പാളിൽ ശക്തമായ ഭൂചലനം ഉണ്ടാകുന്നത്. ക്ടോബർ 22 ന്, നേപ്പാളിന്റെ തലസ്ഥാനത്തിനടുത്തുള്ള കുന്നിൻ പ്രദേശമായ ധാഡിംഗ് ജില്ലയിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും ചില തുടർചലനങ്ങളും ഏകദേശം രണ്ട് ഡസനോളം വീടുകൾക്ക് കേടുപാടുകൾ വരുത്തി. കുലുക്കത്തിൽ മേഖലയിൽ ഉരുൾപൊട്ടലും ഉണ്ടായി.

ഒക്ടോബർ 15 ന് ഡൽഹിയിലും എൻസിആറിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു, ഒക്ടോബർ 3 ന് സമാനമായ ശക്തമായ കുലുക്കം അനുഭവപ്പെട്ടിരുന്നു. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത 3.1 ആയിരുന്നു, വൈകുന്നേരം 4.08 ന് ആയിരുന്നു ഇത്.