ഏഴാം മാസത്തിൽ വീട്ടിൽ പോകാതിരുന്നത് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം- ദേവിക

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് ദേവിക നമ്പ്യാർ. ദേവികയും ഗായകൻ വിജയ് മാധവും അടുത്തിടെയാണ് വിവാഹിതർ ആയത്. വിവാഹ ശേഷം പല അഭിമുഖങ്ങളിലും ഇരുവരും ഒരുമിച്ചെത്തി. സോഷ്യൽ മീഡിയയിൽ സജീവമാണ് രണ്ടുപേരും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഒരിക്കെ തങ്ങളുടേത് പ്രണയവിവാഹമല്ലെന്ന് ഇരുവരും പറഞ്ഞിരുന്നു. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയിട്ടുള്ള ആളാണ് വിജയ് മാധവ്. പാട്ട് മാത്രമല്ല സംഗീത സംവിധാനവും യോഗയുമായൊക്കെ മുന്നോട്ട് പോയിക്കൊണ്ടിരുന്ന തനിക്ക് ആരാധികമാരൊക്കെ ഉണ്ടായിരുന്നെന്നും എന്നാൽ പ്രണയബന്ധങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും വിജയ് നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.

ദേവിക ഇപ്പോൽ ഒമ്പത് മാസം ​ഗർഭിണിയാണ്. ഈ മാസം ആദ്യം ആദ്യത്തെ കണ്മണിയെത്തും. ഇപ്പോളിതാ അതിനുള്ള ഒരുക്കത്തെക്കുറിച്ചും മറ്റേണിറ്റി ഷൂട്ടിനെക്കുറിച്ചും പറയുകയാണ് താര ദമ്പതികൾ. മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചെയ്യുന്ന സമയത്ത് നിർബന്ധമായിരുന്നു ഇത് കണ്ട് ആരും അയ്യേ എന്ന് പറയരുതെന്ന്. ഞങ്ങൾ പഠിച്ചുവന്ന ചിട്ടവട്ടങ്ങലും ഞങ്ങളുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ സ്വാധീനിച്ചിട്ടുണ്ട്. അഡ്ജസ്റ്റ് ചെയ്ത് കോംപ്രമൈസ് ചെയ്ത് ഒന്നും ചെയ്യാൻ‍ എനിക്ക് പണ്ടേ താൽപര്യമില്ല. കാരണം ഞാൻ എന്നെ ഭയങ്കരമായി റെസ്പെക്ട് ചെയ്യുന്നു. ഞങ്ങൾ എങ്ങനെയാണ് എന്നത് ഞങ്ങൾക്ക് അറിയാം. അവനവന് ഏത് നന്നാവുമെന്നത് ആദ്യം മനസിലാക്കേണ്ടത് നമ്മൾ തന്നെയാണ്.

പിന്നെ ചിലർ പരീക്ഷണത്തിന് തയ്യാറാകാറുണ്ട് അത് അവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്. മെറ്റേണിറ്റി ഫോട്ടോഷൂട്ട് പ്ലാൻ ചെയ്തിരുന്നില്ല. അതിന് താൽപര്യവുമില്ലായിരുന്നു. എല്ലാം ഒരു കോൺസെപ്റ്റാണ്. ചിലർ അത് ഫോളോ ചെയ്യുന്നു. മറ്റുള്ളവർക്ക് അത് ചെയ്യാൻ താൽപര്യമില്ല.‍ ഞങ്ങൾ ചെയ്യുന്നതെല്ലാം ഈശ്വരനിൽ അർപ്പിക്കുകയാണ്.”മുകളിൽ ദൈവമിരുന്ന് എല്ലാം മോണിറ്റർ ചെയ്യുന്നുണ്ടെന്ന ചിന്ത നമുക്ക് വേണം. അപ്പോൾ തന്നെ നമ്മൾ ചെയ്യുന്നതെല്ലാം ശരിയായി മാറും. എനിക്ക് പാട്ടുകാരനായും ദേവികയ്ക്ക് ആർട്ടിസ്റ്റായും അറിയപ്പെടാനാണ് താൽപര്യം.’

‘സോഷ്യൽമീഡിയ ഇൻഫ്ല്യൂവൻസർ എന്ന വിളിയോട് താൽപര്യമില്ല. ഒരുപാട് പേരുടെ പ്രാർഥന കിട്ടുന്നുണ്ട്. കുഞ്ഞ് വന്ന ശേഷവും വ്ലോ​ഗിങ് തുടരും’ വിജയ് മാധവ് പറഞ്ഞു. ദൂര കൂടുതലും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും കൊണ്ടാണ് ഏഴാം മാസം താൻ സ്വന്തം വീട്ടിലേക്ക് പോകാതിരുന്നത്.

‘ഞാൻ യുട്യൂബ് വ്ലോ​ഗിങ് ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ കേട്ട ഒരു കമന്റായിരുന്നു ദേവിക പണ്ട് മോഡേൺ ആയിരുന്നല്ലോ… കല്യാണം കഴിഞ്ഞതോടെ കുലസ്ത്രീയായി മാറി ഇപ്പോൾ സെറ്റും മുണ്ടും മാത്രമെ ഉടുക്കുന്നുള്ളുവെന്നത്.’ എനിക്ക് പണ്ട് മുതലെയുള്ള ​ആ​ഗ്രഹമായിരുന്നു ​ഗർഭിണിയായി വയറ് വന്ന് തുടങ്ങുമ്പോൾ മുതൽ സെറ്റ് മുണ്ടും ഉടുക്കണമെന്നത്. അതുകൊണ്ട് ഉടുത്ത് തുടങ്ങിയതാണ്. ഭയങ്കര തിരക്കുള്ള സമയത്ത് സെറ്റും മുണ്ടും ഉടുത്ത് നടക്കാൻ പറ്റില്ലല്ലോ. പിന്നെ സെറ്റും മുണ്ടും ​ഗർഭകാലത്ത് ഉടുക്കുന്നത് കുഞ്ഞിനും നല്ലതാണ് എന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്.’ മാർച്ച് ആദ്യ ആഴ്ച ഡെലിവറിയുണ്ടാകും. ഒമ്പതാം മാസമായതോടെ ഉറക്കം കുറഞ്ഞു. ഞങ്ങൾക്ക് ഓവർ എക്സൈറ്റ്മെന്റില്ല. എല്ലാം ഈശ്വരനിൽ സമർപ്പിച്ചിരിക്കുന്നു. പണ്ട് ​ഗുരുവായൂരിലൊക്കെ പോകുമ്പോൾ ഞാൻ പ്രാർഥിക്കുമായിരുന്നു ആളുകൾക്ക് എന്നെ ഇഷ്ടമാകണേയെന്ന്.’

നമ്മുടെ പോസിറ്റീവ് കണ്ടെത്തി അത് ഉയർത്തി കൊണ്ടുവരുന്ന തരത്തിൽ പെരുമാറുക. തെറ്റായി തോന്നുന്നതെല്ലാം ഞങ്ങൾ അപ്പോൾ തന്നെ കറക്ട് ചെയ്യുന്നത് കൊണ്ടാണ് ഇപ്പോൾ ഹാപ്പിയായി ഇരിക്കുന്നത്. വീഡിയോ ചെയ്യുന്ന സമയത്ത് വെള്ളം ചേർത്ത് സംസാരിക്കരുതെന്നത് ഞങ്ങളുടെ നിർ‌ബന്ധമാണ്.’ ‘ദൂര കൂടുതലും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും കൊണ്ടാണ് ഏഴാം മാസം ഞാൻ സ്വന്തം വീട്ടിലേക്ക് പോകാതിരുന്നത്. എന്നെ മാഷ് വിടാതിരുന്നതല്ല. ആചാരങ്ങളെക്കാൾ ഉപരി കുഞ്ഞിന്റെ ആരോ​ഗ്യത്തിനല്ലേ പ്രാധാന്യം’ ദേവിക പറഞ്ഞു.

എം.എ.നസീർ സംവിധാനം ചെയ്ത പരിണയത്തിലൂടെയാണ് ദേവിക സീരിയൽ ലോകത്ത് എത്തുന്നത്. ബാലാമണി, രാക്കുയിലിൽ തുടങ്ങിയ പരമ്പരകൾ ദേവികയ്ക്ക് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നൽകി. അഭിനയത്തിനു പുറമേ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. കോമഡി ഫെസ്റ്റിവൽ, ചിരിമ സിനിമ തുടങ്ങി നിരവധി പരിപാടികളുടെ അവതാരകയായിരുന്നു. മദ്യപാനം ആരോഗ്യത്തിന് ഹാനികരം, കളഭ മഴ, പറയാൻ ബാക്കിവച്ചത്, വസന്തത്തിന്റെ കനൽവഴികളിൽ, കട്ടപ്പനയിലെ ഋത്വിക്റോഷൻ തുടങ്ങി നിരവധി സിനിമകളിലും ദേവിക വേഷമിട്ടിട്ടുണ്ട്.